0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 1.5K

മാമനോട് ചോദിച്ചു.

"...നീ ചോദിക്കടാ..."

"... അത് ചേട്ട എനിക്ക് ഒരു മോൻ ഉണ്ട് അവനെ നിങ്ങളുടെ കൂടെ പണിക്ക് എടുക്കാവോ..." ഏറെ പ്രതീക്ഷയോടെ പുള്ളി ചോദിച്ചു.

"... അയ്യോ ഞാൻ ഇപ്പൊ എങ്ങനാ. രഘുവിന് അറിയാലോ തേജസ്‌ വന്നേ പിന്നെ വർക്ക്‌ ഇച്ചിരി കൂടുതൽ കിട്ടുന്നുണ്ട് എന്നുള്ളത് സത്യ. പക്ഷെ പുതിയൊരു പണിക്കാരന്റെ ആവശ്യം ഇവിടില്ല..."

"... അയ്യോ ചേട്ട അങ്ങനെ പറയല്ലേ..." രഘുവേട്ടൻ മാമന്റെ കൈപിടിച്ചു യാചിക്കുന്ന പോലെ ചോദിച്ചു.

"... നിക്ക് ഞാൻ തേജസിനോട് ചോദിക്കട്ടെ..." രഘുവേട്ടനോട് no പറയാൻ മടിച്ച് മാമൻ എന്നെ അവർക്ക് അരികിലേക്ക് വിളിപ്പിച്ചു.

"...എടാ നമുക്ക് ഇവിടെ വർക്ക്‌ കൂടി വരുകല്ലേ അപ്പൊ പുതിയൊരു പണിക്കാരനെ കൂടി വച്ചാലോ..."

"... എന്താ മാമ ഇപ്പൊ അങ്ങനെ ചോദിക്കാൻ..." സംശയത്തോടെ ഞാൻ മാമനെ നോക്കി.

"... ടാ മോനെ എനിക്ക് ഒരു മോൻ ഉണ്ട് കിച്ചു. അവൻ ITI ഒക്കെ കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ തെണ്ടി തിരിഞ്ഞ് നടക്ക. പണിക്ക് പോവാൻ പറഞ്ഞാൽ അവന് ആരും പണി കൊടുക്കുന്നില്ല എന്ന് പറഞ്ഞ് വീട്ടിൽ തന്നെ ഇരിപ്പ..." രഘുവേട്ടൻ പറയുന്നത് എല്ലാം ഞാൻ ശ്രദ്ധയോടെ കേട്ടു.

"... അവന് ഇളയത് ഒരു പെങ്കൊച്ച. ഇവൻ ഇങ്ങനെ കളിച്ചു നടന്നാൽ വീടിന്റെ കാര്യം ആകെ അവധാളത്തിൽ ആകും. എനിക്കും വയസായി വരുവാണല്ലോ ഇനി അങ്ങോട്ട് ഞാൻ മാത്രം കൂടിയാൽ കൂടില്ല..."

"... ചേട്ട അത്..." എനിക്ക് എന്ത് പറയണം എന്ന് ഒരു പിടിയും കിട്ടുന്നില്ല.

"... ഇവിടെ ആണെങ്കിൽ നിങ്ങളുടെ ഒരു

💬 Comments

View all comments