0%

Chapter Title : തേജാത്മികം 6 [Nishinoya]

Author : Nishinoya Read All Parts 1.5K

കണ്ണ് അവന്റെ മേൽ ഉണ്ടാവും വഴിപിഴച്ച് പോകാത്തുമില്ല. അതുകൊണ്ട് പറ്റില്ലെന്ന് പറയരുത്. എന്തെങ്കിലും ഒരു ചെറിയ പണി കൊടുത്താൽ മതി..."

"... ചേട്ട ഇവിടെ ഞങ്ങൾ മൂന്നുപേർക്ക് ചെയ്യാവുന്ന പണിയെ ഉള്ളു. ചേട്ടന് ഇങ്ങനെ ഒക്കെ പറയുമ്പോൾ..." രഘുവേട്ടന്റെ മുഖം അപ്പോഴേക്കും മങ്ങി. മാമനെ നോക്കിയപ്പോ സമ്മതം മൂളിയപോലെ തോന്നി.

"... ചേട്ടൻ തിങ്കളാഴ്ച അവനെ ഇങ്ങോട്ട് പറഞ്ഞ് വിട് നമുക്ക് നോക്കാം..." അത് കേട്ടതും പുള്ളിയുടെ കണ്ണുകൾ തിളങ്ങി എന്നോടും മാമനോടും നന്ദി പറഞ്ഞ് പുള്ളി ഓട്ടോയും എടുത്ത് പോയി.

"...നീ ചെയ്തത് എന്തായാലും നന്നായി..." തിരികെ വണ്ടിയുടെ അടുത്തേക്ക് നടന്ന എന്നോട് മാമൻ പറഞ്ഞു.

"... ടാ തിങ്കളാഴ്ച മുതൽ പണിക്ക് പുതിയ പയ്യൻ വരും കേട്ടോ..." മാമന്റെ കൈക്കാരനോട് വിവരം പറഞ്ഞു.

"...ഇവിടെ നമുക്ക് ചെയ്യാവുന്ന പണി അല്ലെ ഉള്ളു പിന്നെന്തിനാ പുതിയ പയ്യൻ..." പുതിയ ആളെ പണിക്ക് എടുത്തത് ഇഷ്ടമാവാതെ കക്ഷി പറഞ്ഞു.

"... നമ്മുടെ രഘുവിന്റെ മോനാ. പഠിപ്പ് ഒക്കെ കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ കൂടി കളിച്ച് നടക്ക. അതുകൊണ്ട് ഇവിടെ എന്തെങ്കിലും പണി കിട്ടോന്ന് പുള്ളി ചോദിച്ചപ്പോ എതിർപ്പ് പറയാൻ തോന്നിയില്ല അതാ..."

"... ആ ബെസ്റ്റ്. നിങ്ങൾ ഇവിടെ വർക്ക്ഷോപ്പ് ആണോ നടത്തുന്നത് അതോ ധ്യാനകേന്ദ്രമോ..."

"... അതെന്താടാ നീ അങ്ങനെ ചോദിച്ചത്..." മനസ്സിലാവാതെ മാമൻ ചോദിച്ചു.

"...അല്ല ഈ വഴി പിഴച്ചവന്മാർക്ക് എല്ലാം പണി കൊടുക്കുന്നത് കൊണ്ട് ചോദിച്ചതാ..." പുള്ളി എന്നെയ കുത്തി പറയുന്നത് എന്ന് മനസിലായെങ്കിലും വലിയ മൈൻഡ് കൊടുക്കാതെ ഞാൻ എന്റെ പണിയിൽ

💬 Comments

View all comments