Chapter Title : തേജാത്മികം 6 [Nishinoya]
തുടർന്നു.
"...നീ വെറുതെ ബാക്കിയുള്ളവരുടെ കാര്യത്തിൽ തലയിടാതെ ആദ്യം നിന്റെ പണി ചെയ്ത് തീർക്കാൻ നോക്ക്..." മാമൻ പുള്ളിയെ പറഞ്ഞ് വിലക്കി പണി എടുപ്പിക്കാൻ തുടങ്ങി.
തിങ്കളാഴ്ച രാവിലെ നേരത്തെ വർഷോപ്പിൽ എത്തിയപ്പോ ന്യൂ-ജൻ എന്ന് പറയിപ്പിക്കുന്ന ഒരു കത്തി വേഷം ഷോപ്പിന് മുന്നിൽ തപ്പി കളിക്കുന്നു.
"... ആരാ മനസ്സിലായില്ലല്ലോ..." അവനെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു ഞാൻ ചോദിച്ചു.
"...നിങ്ങൾ ആരാ..." കണ്ണിലെ സൺഗ്ലാസ് ഊരിമാറ്റി അവൻ എന്നോട് തിരിച്ചു ചോദിച്ചു.
"...എന്റെ പേര് തേജസ്. എവിടെ വർക്ക് ചെയ്യുന്നത..."
"... ഓ തേജസ് നിങ്ങൾ ആയിരുന്നല്ലേ. അച്ഛൻ പറഞ്ഞായിരുന്നു..."
"... അച്ഛനോ, ഏത് അച്ഛൻ..." മനസ്സിലാവാതെ ഞാൻ ചോദിച്ചു.
"...എന്റെ പേര് കിച്ചു. രഘു എന്റെ അച്ഛനാണ്. പുള്ളി പറഞ്ഞില്ലായിരുന്നോ..." എനിക്ക് നേരെ കൈ നീട്ടി അവൻ സ്വയം പരിചയപെടുത്തി.
അപ്പൊ ഇതാണ് രഘുവേട്ടൻ പറഞ്ഞ പരിഷ്കാരി. കണ്ടിട്ട് അല്ലറ ചില്ലറ കുരുത്തക്കേട് കൈയിൽ ഉണ്ടെന്ന് തോന്നുന്നു. അങ്ങനെ പലതും ചിന്തിച്ച് ഞാൻ അവന് കൈ കൊടുത്തു.
"...കേറി വാ..." അവനെ അകത്തേക്ക് കൂട്ടികൊണ്ട് പോയി ഡ്രസ്സ് ഒക്കെ മാറി വരാൻ പറഞ്ഞു. ഞാൻ ഡ്രസ്സ് ഒക്കെ മാറി തലേന്നത്തെ ബാക്കി പണി നോക്കാൻ പോയി.
"...ഇതിൽ ഏത് വണ്ടിയ ഞാൻ പെയിന്റ് അടിക്കേണ്ടത്..." ഡ്രെസ്സും മാറി വന്നവൻ എനിക്ക് പിന്നിൽ വന്ന് നിന്ന് ചോദിച്ചു .
"... അതിന് നിനക്ക് പെയിന്റ് അടിക്കാൻ അറിയോ..." അതിന് അവൻ ഇല്ലെന്ന് പറഞ്ഞ് തോൾ അനക്കി.
"... പിന്നെ എന്തിനാ ചോദിക്കുന്നെ..."
"... പിന്നെ പെയിന്റ്
💬 Comments
View all comments