0%

Chapter Title : തേജാത്മികം 9 [Nishinoya]

Author : Nishinoya Read All Parts 1.3K

തേജാത്മികം 9

Thejathmikam Part 9 | Author : Nishinoya

[ Previous Part ] [ www.kkstories.com ]


ദേവൂന്റെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒന്നര കൊല്ലം കഴിയുന്നു. അന്ന് ആ കതിർമണ്ഡപത്തിൽ നിരഞ്ജന്റെ താലി കഴുത്തിൽ കയറുമ്പോൾ ആ കണ്ണുകൾ നിറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു എന്നാൽ അതിനു ശേഷം എന്നോടോ അച്ഛനോടോ എന്തിന് അമ്മയോട് പോലും സ്നേഹത്തോടെ ഒരു വാക്ക് അവൾ മിണ്ടിയിട്ടില്ല.

സാധാരണ കല്യാണം കഴിഞ്ഞ് ചെക്കന്റെ വീട്ടിലേക്ക് പോകുമ്പോൾ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കെട്ടിപ്പിടിച്ച് കരഞ്ഞിട്ടാവും എല്ലാ നവവധുവും യാത്ര ആകുന്നത് എന്നാൽ അന്ന് അത് ഉണ്ടായില്ല.

ഞങ്ങളെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൾ നിരഞ്ജന്റെ കൂടെ കാറിൽ കയറി പോയി. ആ സമയങ്ങളിൽ അവളുടെ കണ്ണുകൾ നനഞ്ഞില്ല മുഖത്ത് സന്തോഷമോ സങ്കടമോ ഉണ്ടായിരുന്നില്ല ഒരു തരം മരവിപ്പ് മാത്രം.

"... അച്ഛാ ദേവൂന് ഇപ്പൊ ഏഴാം മാസം അല്ലെ അവളെ ഇവിടേക്ക് കൂട്ടികൊണ്ട് വരണ്ടേ..." ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്ന അച്ഛനോട് ഞാൻ ചോദിച്ചു.

"... നമ്മൾ വിളിച്ചാൽ അവൾ വരുമോ..." ആശങ്കയോടെ അച്ഛൻ ചോദിച്ചു.

"...നാട്ടുനടപ്പ് അനുസരിച്ച് ആദ്യ പ്രസവം പെണ്ണ് വീട്ടുകാർ ആണ് നോക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ ഇ സമയം അവൾ ഇവിടെ ഉണ്ടാവണം. മാത്രവുമല്ല ഞാൻ എന്റെ മോളോട് മനസറിഞ്ഞു സംസാരിച്ചിട്ട് എത്ര കാലം ആയെന്നോ..." ഉള്ളിൽ നിന്നും വന്ന സങ്കടവും തേങ്ങലും സരിതുമ്പിൽ ഒതുക്കികൊണ്ട് ദേവന്റെ അമ്മ പറഞ്ഞു.

"...നമ്മൾ ആയിട്ട് ഒന്നും ചെയ്തത് അല്ലല്ലോ. അവൾ അല്ലെ ഇങ്ങോട്ട് വരാനോ ഒന്ന്

💬 Comments

View all comments