0%
Chapter 1

തേജാത്മികം [Nishinoya]

Author : Nishinoya | Read All Parts | 👁 460 |

തേജാത്മികം

Thejathmikam | Author : Nishinoya


ശോ ആദ്യ ദിവസം തന്നെ ലേറ്റ് ആയല്ലോ വരുന്ന ബസ്സുകൾ ആണെങ്കിൽ ഫുള്ളും. ആ ചെറുക്കന്റെ ഒടുക്കത്തെ ഫോൺ വിളി കാരണമ താമസിച്ചത്. ഇനി എപ്പോഴാ കോളേജിൽ എത്തുക ദൈവമേ. ഫോണിൽ സമയം നോക്കി അവൾ സ്വയം പഴിച്ചു. ദാ ഒരു സ്കൂട്ടി വരുന്നുണ്ട് കണ്ടിട്ട് കോളേജിലേക്ക് ആണെന്ന് തോന്നുന്നു ഒരു ലിഫ്റ്റ് ചോദിച്ചു നോക്കാം. കൈ കാണിച്ചത് സ്കൂട്ടിക്ക് ആണെങ്കിലും നിർത്തിയത് പിന്നാലെ വന്ന ബുള്ളറ്റ് ആണ്. എന്ത് ചെയ്യണം എന്ന് ഒരു നിമിഷം പകച്ചു പോയി. മാർഗത്തേക്കാൾ ലക്ഷ്യം ആണല്ലോ പ്രധാനം.

"... ചേട്ടൻ കോളേജ് വഴിയാണെങ്കിൽ അവിടെ വരെ എനിക്കൊരു ലിഫ്റ്റ് തരാവോ..." രണ്ടും കൽപ്പിച്ച് അങ്ങ് ചോദിച്ചു. പുള്ളി കൈകൊണ്ട് കയറാൻ ആഗ്യം കാണിച്ചു. പിന്നെ ഒന്നും നോക്കിയില്ല വണ്ടിയിൽ ചാടി കേറി.

"... ചേട്ടന്റെ പേരെന്താ... ചേട്ടൻ പഠിക്കാണോ..." എന്തൊക്കെ ചോദിച്ചിട്ടും പുള്ളി ഒരക്ഷരം മിണ്ടിയില്ല. ചിലപ്പോ ഹെൽമെറ്റ്‌ വെച്ചേക്കുന്നത് കൊണ്ടാവും

"... ഇവിടെ മതി ചേട്ട. എന്നെ ഇവിടെ ആക്കിയാൽ മതി..." കോളേജിന് മുന്നിൽ നിർത്താൻ പറഞ്ഞപ്പോ ബൈക്ക് പോയി നിന്നത് കോളേജിന് അകത്തായിരുന്നു. താങ്ക്സ് പറയും മുമ്പ് പുള്ളി വണ്ടിയും ആയി കോളേജ് പാർക്കിങ്ങിലേക്ക് പോയി.

ഓ ഇവിടെ പഠിക്കുന്നയാൾ ആണോ എന്നാ ജാടയാ. ഇതെന്താ എല്ലാരും എന്നെ നോക്കി നിക്കുന്നെ. ബൈക്കിൽ നിന്നും കണ്ണെടുത്ത് ചുറ്റിനും നോക്കിയപ്പോ കോളേജിലെ ഒട്ടുമിക്ക പേരും എന്നെ തന്നെ നോക്കി നിൽക്കാണ്. ഇതെന്താ ഇവരാരും പെൺപിള്ളേരെ കണ്ടിട്ടില്ലേ പിറു പിറുത്തോണ്ട് ഞാൻ ക്ലാസ്സ്‌ മുറിയിലേക്ക് പോയി.

"...ഹായ് എന്റെ പേര് ശിൽപ ഞാൻ നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ..." ക്ലാസ്സിൽ എത്തി കുറച്ചു കഴിഞ്ഞപ്പോ ടീച്ചർ വന്ന് സ്വയം പരിചയപ്പെടുത്തി.

"... ഇന്നലെ ഓപ്പണിങ് ഡേ ആയത്കൊണ്ട് എല്ലാരേയും പരിചയപ്പെടാൻ പറ്റിയില്ല. ഇനി ഒരു മൂന്നുകൊല്ലം നമ്മൾ പരസ്പരം കാണാൻ ഉള്ളവർ അല്ലെ അപ്പൊ എല്ലാരും സ്വയം പരിചയപെടുത്തുക..." ക്ലാസ്സിലെ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തി അവസാനം എന്റെ ഊഴം വന്നു.

"... എന്റെ പേര് തൻവിക മേനോൻ. ഞാൻ 10 വരെ നാട്ടിൽ ആണ് പഠിച്ചത് +1 +2 വിദേശത്തു ചെയ്തു. വീണ്ടും നാട്ടിൽ നിൽക്കണം എന്ന് തോന്നി അതുകൊണ്ട് ഡിഗ്രി ഇവിടെ കംപ്ലീറ്റ് ചെയ്യാം എന്ന് വിചാരിക്കുന്നു ..."

"... ഈ കാലത്ത് വിദേശത്തു പോയി പഠിക്കാനാ എല്ലാരും നോക്കുന്നെ അപ്പോഴിതാ ഒരാൾ വിദേശത്ത് നിന്നും നാട്ടിൽ വന്നു പഠിക്കുന്നു. Any way all the best..."

ടീച്ചർ അങ്ങനെ പറഞ്ഞപ്പോ ശെരിക്കും എനിക്ക് എന്നോട് തന്നെ ഒരു മതിപ്പു തോന്നി. ബാക്കി ഉള്ളവരും സ്വയം പരിചയപെടുത്തി കഴിഞ്ഞപ്പോ ക്ലാസ്സ്‌ തീർന്നു. ഇന്റർവെല്ലിന് എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെട്ടു ആ കൂട്ടത്തിൽ എനിക്കും കിട്ടി ഒരു സുഹൃത്തിനെ പേര് അഞ്ജലി.

"... ഇവിടെ റാഗിംഗ് ഒക്കെ ഉണ്ടോ..." ഞാൻ അഞ്ജലിയോട് ചോദിച്ചു.

"... കൊള്ളാം ഉണ്ടോന്നോ ഇന്ന് രാവിലെ കൂടി സീനിയേഴ്‌സിന്റെ

💬 Comments

View all comments