Chapter Title : തേജാത്മികം [Nishinoya]
ദേഷ്യം വന്നാൽ എന്താ ചെയ്യാൻ പോണെന്നുള്ളത് അവനുപോലും പിടി ഉണ്ടാവില്ല. ദേഷ്യത്തോടെ തൻവികയുടെ ക്ലാസ്സിലേക്ക് പോയി കൂടെ അജുവും.
"... ഇവിടെ ആരാ തൻവിക..." Zoology ക്ലാസ്സിൽ എത്തിയതും പുറത്തേക്ക് വരുന്ന അഞ്ജലിയോട് അവൻ ചോദിച്ചു.
"... അവൾ ഇന്ന് ലീവ് ആണല്ലോ. എന്താ കാര്യം..." സംശയത്തോടെ അഞ്ജലി ചോദിച്ചു.
"... കാര്യം ഒക്കെ ഞാൻ അവളോട് പറഞ്ഞോളാം. ലീവ് കഴിഞ്ഞ് വരുമ്പോൾ എന്നെ വന്ന് കാണാൻ പറയണം കേട്ടല്ലോ..." അഞ്‌ജലിക്ക് താകീതും നൽകി തേജസ് തിരിച്ചു പോകാൻ ഒരുങ്ങി.
"... അല്ല ആര് അന്വേഷിചെന്ന് പറയണം..."
"... തേജസ് വന്നിരുന്നെന്ന് പറഞ്ഞാൽ മതി..." തിരിഞ്ഞ് അത്രയും പറഞ്ഞ് ദേഷ്യത്തോടെ അവൻ സ്വന്തം ക്ലാസ്സിലേക്ക് പോയി. ആ പേര് കേട്ടതും കണ്ണും തള്ളി അനങ്ങാൻ കഴിയാതെ അഞ്ജലി അവിടെ തന്നെ നിന്നു.
"... എടി ഒരു പ്രശ്നം ഉണ്ട്..." പിറ്റേന്ന് കോളേജിൽ എത്തിയ തൻവികയോട് കാര്യമായി തന്നെ അഞ്ജലി പറഞ്ഞു.
"... എന്ത് പ്രശ്നം. Assignment വല്ലതും വയ്ക്കാൻ ഉണ്ടോ..."
"... ഓ അതൊന്നും അല്ല. നിന്നെ തിരക്കി തേജസ് ചേട്ടൻ വന്നിരുന്നു..."
"... തേജസ് ചേട്ടനോ. എന്നെ തിരക്കിയോ..." ഞെട്ടലോടെയാണ് അവൾ ചോദിച്ചത്.
"... അതെ നിന്നെ തിരക്കി തന്നെ. പുള്ളി നല്ല കലിപ്പിൽ ആയിരുന്നു..."
"... ആണോ അയ്യോ പുള്ളി എല്ലാം അറിഞ്ഞെന്ന തോന്നുന്നേ..." ടെൻഷനോടെ അവൾ നഖം കടിച്ചു.
"... നീ വന്നാൽ ഉടൻ പുള്ളിയെ ചെന്ന് കാണാൻ പറഞ്ഞിട്ടുണ്ട്..."
"... അയ്യോ ഞാനൊന്നും ഇല്ല..."
"... ടി പോയി കണ്ടില്ലെങ്കിൽ അതിനേക്കാൾ
💬 Comments
View all comments