Chapter Title : തേജാത്മികം 10 [Nishinoya]
തേജസ് ഉമ്മറത്ത് അവനുവേണ്ടി കാത്തിരുന്നു.
ഫോണിൽ തോണ്ടി മടുത്താപ്പോ ചുറ്റുപാടും ഒന്ന് കണ്ണോടിക്കുന്ന കൂട്ടത്തിലാണ് വീടിന്റെ കട്ടിള പടിക്ക് പിന്നിൽ ഒളിച്ചു നിന്ന് ഇടക്ക് ഇടക്ക് തന്നെ നോക്കുന്ന ആ കുഞ്ഞി തല ഞാൻ കാണുന്നത്. അടുത്തേക്ക് വരാൻ കൈ കാണിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല. അവസാനം മിട്ടായി തരാം എന്ന് പറഞ്ഞതും മടിച്ച് മടിച്ച് എന്റെ അടുത്തേക്ക് വന്നു. എന്റെ പക്കൽ എത്തിയതും ആ കുഞ്ഞിനെ രണ്ട് കൈകൊണ്ടും കോരിയെടുത്ത് എന്റെ മടിയിൽ ഇരുത്തി.
"... ഞാൻ വിളിച്ചിട്ട് എന്താ വരാതിരുന്നേ..." പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.
"...അമ്മ പറഞ്ഞു അറിയാത്തവർ വിളിച്ചാൽ പോകല്ലെന്ന്..." കുഞ്ഞി സ്വരത്തിൽ കൊഞ്ചി കൊഞ്ചി അവൾ പറഞ്ഞൊപ്പിച്ചു.
"... ആണോ. എന്നിട്ട് ഇപ്പൊ എന്താ വന്നേ..." ഞാനും ആ കുഞ്ഞിന്റെ കൊഞ്ചാലിൽ ചോദിച്ചു.
"... മിട്ടായി..." ഏറെ പ്രതീക്ഷയോടെ ആ കുഞ്ഞ് എനിക്ക് നേരെ കൈ നീട്ടി.
"... അയ്യോ മിട്ടായി എടുക്കാൻ മറന്നു പോയല്ലോ..." വിഷമം അഭിനയിച്ച് ഞാൻ പറഞ്ഞതും ആ കുഞ്ഞിന്റെ മുഖം വാടി.
"... അച്ചോടാ അപ്പോഴേക്കും പിണങ്ങിയോ. അടുത്ത തവണ വരുമ്പോ മോൾക്ക് ഞാൻ കുറെ മിട്ടായി വാങ്ങിക്കൊണ്ട് വരാട്ടോ..." ഞാൻ അവളെ ചിരിപ്പിക്കാൻ ശ്രമിച്ചോണ്ട് പറഞ്ഞു.
ഞാൻ കുഞ്ഞിനോട് ഓരോന്ന് ചോദിക്കുന്നതിന്റെ ഇടയ്ക്കാണ് റെഡി ആയി ദേവൻ പുറത്തേക്ക് വന്നത്.
"...ആഹാ വന്നപ്പോ തന്നെ ഇവളെ നീ കൈയിൽ എടുത്തോ. അങ്ങനെ ആരുടെ അടുത്തും പെട്ടെന്ന് അടുക്കാത്തതാ..." എന്റെ മടിയിൽ ഇരുന്ന കുഞ്ഞിനെ നോക്കി ദേവൻ പറഞ്ഞു.
"... ആണോ. എന്നോട് ഇവൾ പെട്ടെന്ന് അടുത്തു.
💬 Comments
View all comments