Chapter Title : തേജാത്മികം 10 [Nishinoya]
അല്ലെ മോളെ..." ഞാൻ അവളെ നോക്കി ചോദിച്ചതും കുഞ്ഞി പല്ലുകൾ കാട്ടി അവൾ ചിരിച്ചു.
"...മാമൻ പുറത്തേക്ക് പോവാ. ഇവിടെ നിക്കാതെ അകത്ത് വേദിക മാമിയുടെ അടുത്തേക്ക് ചെല്ല്..." ഞാൻ കുഞ്ഞിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് തറയിൽ ആക്കിയതും ദേവന്റെ വാക്കുകൾ കേട്ട് കുണുങ്ങി കുണുങ്ങി അവൾ അകത്തേക്ക് ഓടി.
"...ഏതാടാ ആ കൊച്ച്..."
"...നിനക്ക് മനസ്സിലായില്ലേ. ഇതാണ് ദേവൂന്റെ കൊച്ച് കല്ലുമോൾ..." ദേവൻ അത് പറഞ്ഞതും എന്റെ പുഞ്ചിരി മങ്ങി. അകത്തേക്ക് ഓടിപ്പോകുന്ന ആ കുഞ്ഞിനെ ഒരുനിമിഷം ഞാൻ നോക്കി നിന്നും.
"... പണ്ട് നീ പറഞ്ഞത് ആയിരുന്നു ശെരി..." ദേവന്റെ ഒപ്പം കാറിൽ സഞ്ചരിക്കുമ്പോൾ ദേവൻ സംസാരിച്ചു തുടങ്ങിയതും കാര്യം മനസ്സിലാവാതെ ഞാൻ അവനെ നോക്കി.
"...കല്യാണം കഴിഞ്ഞതിൽ പിന്നെ ദേവു ഞങ്ങളുടെ അടുത്തേക്ക് വരാനോ വിളിക്കാനോ കൂട്ടാക്കാത്തതിൽ എനിക്ക് അവളോട് ദേഷ്യവും വെറുപ്പും ഉണ്ടായിരുന്നു..." ഞാൻ ദേവൻ പറയുന്നത് ശ്രദ്ധയോടെ കേട്ടു.
"... അച്ഛൻ അവസാനമായി അവളോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോഴും അവൾ വന്നില്ല. മരണശേഷം തിരിച്ചു വന്ന ദേവൂനോട് ദേഷ്യത്തിന്റെ പുറത്ത് എന്തൊക്കെയോ വിളിച്ചു പറഞ്ഞു. എന്നോട് ഒരുപാട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. അവസാനം വേദികയുടെ നിർബദ്ധപ്രകാരമാ ഞാൻ ദേവൂനോട് സംസാരിക്കാൻ കൂട്ടാക്കിയേ. എന്നാൽ അവൾ പറഞ്ഞ കാര്യങ്ങൾ..." പറഞ്ഞു മുഴുവിപ്പിക്കാൻ കഴിയാതെ ദേവന്റെ തൊണ്ട ഇടറി.
ദേവനോട് ദേവു പറഞ്ഞതും പറയാത്തതുമായ ദേവുവിന്റെ വിവാഹ ജീവിതത്തിലേക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം...
എല്ലാ കല്യാണപെണ്ണിനേയും പോലെ ഒരുഗ്ലാസ് പാലുമായി മണിയറയിലേക്ക് എത്തിയ ദേവു കാണുന്നത് മദ്യം
💬 Comments
View all comments