Chapter Title : തേജാത്മികം 10 [Nishinoya]
കൂട്ടികൊണ്ട് പോവാൻ അവളുടെ കുടുംബം എന്നാ വരേണ്ടത് എന്ന് ചോദിച്ചു..." ഉച്ചക്ക് ഊണ് കഴിക്കാൻ ഇരിക്കവേ ദേവുവിന്റെ അച്ഛൻ വിളിച്ചത് നിരഞ്ജന്റെ അച്ഛൻ സ്വന്തം വീട്ടിൽ അവതരിപ്പിച്ചു.
"...ഇങ്ങോട്ട് ആരും വരണ്ട..." നിരഞ്ജൻ കടുപ്പിച്ചു പറഞ്ഞു.
"...എടാ ആദ്യ പ്രസവം പെണ്ണ് വീട്ടിൽ ആണ്. അതാണ് നാട്ടുനടപ്പ്..."
"... ഇവിടെ ഒരു നാട്ടു നടപ്പും വേണ്ട. ദേവു ഈ വീടിന്റെ പടിക്ക് പുറത്ത് കടക്കില്ല. അതുകൊണ്ട് ആരും ഇങ്ങോട്ട് എഴുന്നാള്ളാനും നിക്കണ്ട... " നിരഞ്ജന്റെ അന്തിമ തീരുമാനം എത്തി.
"... എടാ..."
"...ദേ മനുഷ്യ അവൻ പറഞ്ഞത് കേട്ടില്ലേ അതുപോലെ അങ്ങ് ചെയ്താൽ മതി..." നിരഞ്ജന്റെ അമ്മയുടെ വാക്കുകൾ എത്തിയതും അച്ഛന്റെ സംസാരം നിലച്ചു. ഇപ്പൊ മനസിലായി കാണുമല്ലോ പുള്ളിക്ക് സ്വന്തം വീട്ടിലെ വില.
"... അല്ലെങ്കിൽ മോനെ ദേവൂന്റെ വീട്ടുകാർ വന്നോട്ടെ. ചിലപ്പോ നമ്മൾ അവരെ അടുപ്പിക്കാതെ ഇരുന്നാൽ അവർക്ക് വല്ല സംശയവും തോന്നിയാലോ..." കൈ കഴുവുന്ന വേളയിൽ നിരഞ്ജന്റെ അമ്മ പറഞ്ഞു. ആലോചിച്ചപ്പോ അവനും അത് ശെരിയായി തോന്നി.
"...അച്ഛാ അവരോട് അടുത്ത ഞായറാഴ്ച വരാൻ പറയ്. അവരോട് മാത്രം. ആ വീട്ടിലെ മൂന്നുപേർ അല്ലാതെ വേറെ ആരുടെയും കല്പാദം ഈ ഗേറ്റിന് ഉള്ളിൽ പാതിയാൻ പാടില്ല..." നിരഞ്ജന്റെ കടുത്ത ശാസനത്തിന് മുന്നിൽ അദ്ദേഹത്തിന് തലയാട്ടാൻ മാത്രമേ സാധിച്ചോളൂ.
"... വീട്ടുകാർ വരുന്നതിന്റെ സന്തോഷം ഉണ്ടല്ലോടി നിനക്ക്..." ബെഡ് കുടഞ്ഞു വിരിക്കുന്ന ദേവൂനോട് നിരഞ്ജൻ ചോദിച്ചു. എന്നാൽ ദേവു ഉത്തരം ഒന്നും നൽകിയില്ല.
"... ഏഴാം മാസം പെണ്ണിനെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് പോവും
💬 Comments
View all comments