Chapter Title : തേജാത്മികം 10 [Nishinoya]
നിരഞ്ജന് ബോധം തെളിഞ്ഞപ്പോ പോലീസ് എത്തിയിരുന്നു. ദേവനും തേജസിനും എതിരെ മൊഴി കൊടുക്കാതെ ആക്‌സിഡന്റ് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു. അധികം നൂലമാലകൾ ഇല്ലാത്തതിനാൽ ദേവുവിന് ഡിവോസ് പെട്ടെന്ന് കിട്ടി. ഈ ഇടവേളയിൽ കല്ലു തേജസുമായി നല്ലപോലെ അടുത്തു. തേജസിനും കല്ലുമോൾ എന്ന് പറഞ്ഞാൽ ജീവൻ ആണ്. എല്ലാം നല്ലരീതിയിൽ പോകുമ്പോഴാണ് ഒരു ദിവസം ദേവൻ തേജസിനെ കാണാൻ എത്തുന്നത്.
"... നീ എന്താടാ ഒരു മുന്നറിയിപ്പും ഇല്ലാതെ..." മൂഖമായി ഇരിക്കുന്ന ദേവനെ കണ്ട് തേജസ് കാര്യം തിരക്കി.
"... മടുത്തടാ. ഒന്ന് തീരുമ്പോൾ മറ്റൊന്ന് മനുഷ്യന് ഒരു സമാധാനവും ഇല്ല..." വിഷമത്തോടെ ദേവൻ പറഞ്ഞു.
"... എന്താടാ. എന്താ പ്രശ്നം..." തേജസ് ചോദിച്ചു.
"...വീട്ടിൽ ആകെ പ്രശ്നം ആണ്. ദേവു വന്നത് സരസ്വതി അമ്മക്ക് അത്ര പിടിച്ചിട്ടില്ല. ആദ്യം ഒക്കെ ചെറിയ മുറുമുറുപ്പേ ഉണ്ടായിരുന്നുള്ളു. ഇപ്പൊ ദേവൂനോട് വഴക്ക് ഉണ്ടാക്കുവ. എന്തിന് കല്ലുമോളോട് പോലും ദേഷ്യത്തില സംസാരിക്കുന്നെ..."
"... എടാ നിനക്ക് അവരെ ഒന്ന് പറഞ്ഞ് മനസ്സിലാക്കിയാൽ പോരെ..." തേജസ് അവന്റെ അഭിപ്രായം പറഞ്ഞു.
"... ഞാൻ അവരോട് പറഞ്ഞതാടാ. എന്നെ കാണുമ്പോൾ ആള് വലിയ ഡീസന്റ് എന്റെ കണ്ണ് തെറ്റിയ അപ്പൊ പോരിന് ഇറങ്ങും. എനിക്ക് എപ്പോഴും വീട്ടിൽ തന്നെ നിൽക്കാൻ പറ്റോ..." ദേവൻ അവന്റെ സങ്കടം പറഞ്ഞു.
"... ഇവരോട് എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ല. അവർക്ക് ദേവു ആ വീട്ടിൽ നിന്നും പോണം. എനിക്ക് എന്റെ പെങ്ങളെ അങ്ങനെ പുറത്ത് ആക്കാൻ പറ്റോ. അവരോട് കൂടുതൽ സംസാരിക്കാൻ പോയാൽ അപ്പൊ അവരുടെ വീട് വിറ്റ്
💬 Comments
View all comments