0%

Chapter Title : തേജാത്മികം 10 [Nishinoya]

Author : Nishinoya Read All Parts 2.4K

സഹായിച്ച കഥ തുടങ്ങും. എല്ലാം കൊണ്ട് എനിക്ക് പ്രാന്ത് പിടിക്കുന്നു..." ഏറെനേരം എന്റൊപ്പം ഇരുന്ന് അവന്റെ വിഷമങ്ങൾ ഓരോന്നായി ദേവൻ പങ്ക് വച്ചു. എന്നാൽ കഴിയും വിധം അവനെ അശ്വസിപ്പിച്ച് തിരികെ വീട്ടിലേക്ക് അയച്ചു.

ഇടക്ക് ദേവന്റെ വീട്ടിലേക്ക് ചെല്ലാറുള്ള തേജസും തൊട്ടതിനും പിടിച്ചതിനും കല്ലുമോളെ ശകാരം പറയുന്ന സരസ്വതിയമ്മയെ നേരിൽ കാണാൻ തുടങ്ങി. അങ്ങനെ ഇരിക്കയാണ് ഒരുദിവസം രാത്രി ദേവന്റെ കാൾ തേജസിനെ തേടി വരുന്നത്.

"... എടാ നീ ഇപ്പൊ ഫ്രീ ആണോ..." ചെറിയ ടെൻഷനോടെ ദേവൻ ചോദിച്ചു.

"... ആട നീ കാര്യം പറയ്..."

"... എടാ രാവിലെ ജോലിക്ക് പോയ ദേവു ഇതുവരെ ആയിട്ടും വീട്ടിലേക്ക് എത്തിയില്ല. സാധാരണ ഇത്ര വൈകുന്നതല്ല പോരാത്തതിന് ഫോൺ സ്വിച്ച് ഓഫും. നീ ഒന്ന് ആ ഷോപ്പിൽ പോയി തിരക്കാവോ. ഞാൻ ആണെങ്കിൽ വീട്ടിൽ ഇല്ല ബിസിനസ്സ് ആവിശ്യത്തിന് പുറത്ത് നിൽക്കാണ്..." പരിഭ്രമത്തോടെ ദേവൻ പറഞ്ഞു.

"...നീ പേടിക്കാതെ ഞാൻ ഒന്ന് തിരക്കട്ടെ..." ദേവനെ അശ്വസിപ്പിച്ച ശേഷം തേജസ്‌ ബൈക്കുമായി ദേവു പണി ചെയ്യുന്ന ഷോപ്പിലേക്ക് നീങ്ങി.

ദേവുവിനെ അവിടെ അനേഷിച്ചതും ലാസ്റ്റ് ബസിൽ വീട്ടിലേക്ക് പോയി എന്ന് അറിയാൻ കഴിഞ്ഞു. ദേവനെ അത് അറിയിച്ച ശേഷം ദേവുവിനെ കാത്ത് അവൾ സ്ഥിരം ഇറങ്ങുന്ന ബസ് സ്റ്റോപ്പിലേക്ക് തേജസ്‌ പാഞ്ഞു. അവിടെ അവൾക്കായി കാത്ത് നിന്നു. കുറച്ചു സമയം കഴിഞ്ഞതും ആ റൂട്ടിലെ അവസാന ബസ് തേജസ്‌ നിൽക്കുന്ന സ്റ്റോപ്പിൽ വന്ന് നിന്നു. ചെറിയൊരു ചാറ്റൽ മഴ ഉള്ളതിനാൽ ബസിൽ നിന്നും ഇറങ്ങിയ ദേവു തേജസ്‌

💬 Comments

View all comments