0%

Chapter Title : തേജാത്മികം 10 [Nishinoya]

Author : Nishinoya Read All Parts 2.4K

ദേവു വീടിനെ ലക്ഷ്യമാക്കി നടന്നു.

മഴ നനഞ്ഞു തന്നെ ദേവുവിന്റെ പിന്നാലെ ഓടി അവളുടെ കൈയിൽ പിടിച്ച് തനിക്ക് നേരെ തിരിച്ച് തേജസ്‌ പറഞ്ഞു. "... ദേവു നിന്നെയും കുഞ്ഞിനേയും ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്റൊപ്പം വന്നൂടെ നിനക്ക്..."

"...എന്ത് വിശ്വസിച്ച ഞാൻ നിങ്ങൾക്ക് ഒപ്പം വരേണ്ടത്. ഇഷ്ട്ടപെട്ട പെണ്ണിനെ കാട്ടാളനെ പോലുള്ള ഒരുത്തന് തിന്നാൻ എറിഞ്ഞു കൊടുത്ത നിങ്ങളെ എനിക്ക് അറപ്പ് ആണ്. നിങ്ങൾക്ക് അറിയോ കല്യാണം കഴിയും വരെ നിങ്ങളുടെ ഒരു വിളിക്കായി ഞാൻ കാതോർത്ത് ഇരുന്നിട്ടുണ്ട്. എന്റെ വീട്ടുകാർ എന്നോട് ചെയ്തത് ഞാൻ ക്ഷമിക്കും കാരണം നിരഞ്ജനെ പറ്റി അവർക്ക് അറിയില്ലല്ലോ. പക്ഷെ എല്ലാം അറിയാവുന്ന നിങ്ങൾ..." വിഷമത്താൽ ദേവുവിന് വാക്കുകൾ മുഴുവപ്പിക്കാൻ കഴിഞ്ഞില്ല.

"... ഇത്രയും അനുഭവിച്ച ഞാൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നെങ്കിൽ അതിന് കാരണം എന്റെ മോളാണ്. അവൾ ഇല്ലായിരുന്നെങ്കിൽ പണ്ടേക്ക് പണ്ടേ ഞാൻ വല്ല കടുംകൈയും ചെയ്തേനെ. ഇപ്പോ എനിക്ക് എന്റെ മോള് ആണ് പ്രധാനം അവൾ അല്ലാതെ വേറൊന്നും എന്റെ മനസ്സിൽ ഇല്ല..."

"... ദേവു ഞാൻ സമ്മതിക്കുന്നു എല്ലാം എന്റെ തെറ്റ് ആണ്. ആ തെറ്റ് തിരുത്താൻ എനിക്കൊരു അവസരം തന്നൂടെ..."

"...അവസരമോ എന്നാൽ എന്റെ ഏട്ടനോട് എന്നെ ഇഷ്ട്ടാണെന്ന് പറയാനുള്ള ചങ്കൂറ്റം നിങ്ങൾക്ക് ഉണ്ടോ..."

ദേവുവിന്റെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ ഒരു നിമിഷം പതറി. അത് മനസ്സിലാക്കിയ ദേവു ഒരു പുച്ഛ ചിരിയോടെ എന്നിൽ നിന്നും ഇരുളിലേക്ക് നടന്നകന്നു.

ദേവു ഒരുപാട് മാറിയിരിക്കുന്നു ജീവിതം അവളെ ഒരുപാട് മാറ്റി. എന്നാൽ ഞാൻ ഇപ്പോഴും

💬 Comments

View all comments