0%

Chapter Title : തേജാത്മികം 10 [Nishinoya]

Author : Nishinoya Read All Parts 2.4K

പോലും ഇത്ര നേരത്തെ നമ്മളെ വിട്ട് പോവില്ലായിയുന്നു. ജാതിയുടെയും പണത്തിന്റെയും അഹങ്കാരത്തിൽ ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്. പലരേയും അകറ്റി നിർത്തിയിട്ടുണ്ട്. എന്നാൽ ഒരു വീഴ്ച്ച വന്നപ്പോ കൈ തരാൻ ഒപ്പം ഉണ്ടായിരുന്ന ഒരാൾ പോലും ഇല്ലായിരുന്നു. നീ എനിക്ക് വേണ്ടി ഒരു സഹായം ചെയ്യാമോ..." അപേക്ഷപോലെ അച്ഛൻ ദേവനെ നോക്കി.

"...നീ തേജസിനോട് പറയണം ഞാൻ അവനോട് ചെയ്ത എല്ലാ തെറ്റിനും എന്നോട് പൊറുക്കണം എന്ന്. ആരും സഹായത്തിന് ഇല്ലാത്ത സമയത്ത് ഞാൻ അവനോട് പെരുമാറിയത് ഒന്നും മനസ്സിൽ വയ്ക്കാതെ നമ്മളെ സഹായിച്ചില്ലേ. അത്രയും നല്ല മനസ്സുള്ള അവന്റെ മുന്നിൽ പോയി നിക്കാൻ ഉള്ള യോഗ്യത പോലും എനിക്ക് ഇല്ല...."

"... എന്തൊക്കെയാ അച്ഛാ ഈ പറയുന്നത്..." ശ്രീധരൻ പറയുന്നത് കേട്ട് ദേവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.

"...ദേവൂനെ നമ്മൾ എന്നാ അവസാനമായി കണ്ടത് എന്ന് നിനക്ക് ഓർമ ഉണ്ടോ..." എന്തോ ഓർത്തെടുക്കാൻ ശ്രെമിച്ച് ശ്രീധരൻ തുടർന്നു.

"...നിന്റെ കല്യാണത്തിന അവളെ അവസാനമായി കാണുന്നത്. അവളുടെ കുഞ്ഞിന് ഇപ്പൊ ഒരു മൂന്ന് നാലു വയസ് ആയി കാണും അല്ലെ. എന്റെ മനസ് പറയുന്നുണ്ട് ഇനി അധിക കാലം ഞാൻ ജീവനോടെ കാണില്ല എന്ന്. മരിക്കുന്നതിന് മുന്നേ ദേവുവിന്റെ കാലിൽ വീണ് എനിക്ക് മാപ്പ് പറയണം. എന്റെ പേരകുട്ടിയെ മതിവരുവോളം എനിക്ക് കൊഞ്ചിക്കണം.എന്നാലേ സമാധാനത്തോടെ എനിക്ക് നിന്റെ അമ്മയുടെ അടുത്തേക്ക് പോകാൻ പറ്റു..." ദേവൻ എന്ത് പറയണം എന്ന് അറിയാതെ നിന്നും.

"... നീ എനിക്ക് വേണ്ടി ഇത് ചെയ്യില്ലേടാ..." പ്രേതീക്ഷയോടെ അച്ഛൻ ദേവനെ നോക്കി.

"...

💬 Comments

View all comments