Chapter Title : തേജാത്മികം 10 [Nishinoya]
ഞാൻ നിരഞ്ജനോട് സംസാരിക്കാം അച്ഛാ..." ദേവന്റെ ഉറപ്പിൻമേൽ ശ്രീധരൻ ഉറങ്ങാൻ പോയി ദേവൻ അച്ഛന്റെ പോക്കും നോക്കി അവിടെ നിന്നും.
പിറ്റേന്ന് തന്നെ ദേവൻ നിരഞ്ജനെ വിളിച്ചു സംസാരിച്ചു. ഓഫീസിൽ ആയതിനാൽ വീട്ടിൽ ചെന്നശേഷം ദേവൂനോട് സംസാരിക്കാം എന്നു പറഞ്ഞ് നിരഞ്ജൻ ഫോൺ കട്ട് ആക്കി. ദിവസങ്ങൾ മുന്നോട്ട് ഇഴഞ്ഞു നീങ്ങി ശ്രീധരന്റെ ആരോഗ്യം ദിനപ്രതി ശോഷിച്ചോണ്ട് ഇരുന്നു. ദേവു ഇന്ന് വരും നാളെ വരും എന്നാ പ്രതീക്ഷയിൽ ആ അച്ഛൻ ഓരോ ദിവസവും തള്ളി നീക്കി. അവസാനം തന്റെ മോളെ ഒരു നോക്ക് കാണാൻ കഴിയാതെ മംഗലത്തെ ശ്രീധരൻ കാലപുരിയിലേക്ക് യാത്രയായി. മംഗലത്ത് വീട്ടിൽ നീല ടാർപ്പ ഉയർന്നു. നാനാ ഭാഗത്ത് നിന്നും ബന്ധുക്കളും നാട്ടുകാരും എത്തി ചേർന്നു. മരണ വീട്ടിന്റെ ഉമ്മറത്തേക്ക് ഇറങ്ങുമ്പോഴാണ് ഒക്കത്ത് കുഞ്ഞുമായി കരഞ്ഞു തളർന്ന് ദേവു ഒരു ഓട്ടോയിൽ വന്ന് ഇറങ്ങുന്നത്.
"...നിൽക്കടി അവിടെ.നീ എവിടെ പോണ്..." വീട്ടിലേക്ക് കയറാൻ ഒരുങ്ങിയ ദേവുവിനെ ദേവൻ തടഞ്ഞു.
"...അച്ഛൻ..." വിങ്ങിക്കൊണ്ട് ദേവു പറഞ്ഞു.
"...ഓഹോ ഇപ്പോഴാണോ ആ കിടക്കുന്നത് നിന്റെ അച്ഛൻ ആണെന്ന ബോധം നിനക്ക് വന്നത്😡..." അകത്തായി കിടത്തിയിരിക്കുന്ന അച്ഛന്റെ മൃത്ദേഹത്തെ ചൂണ്ടി ദേവൻ ചോദിച്ചു.
"... ആ മനുഷ്യൻ അവസാനമായി നിന്നെ ഒന്ന് കാണണം എന്ന് അറിയിച്ചപ്പോൾ വരാത്ത നീ ഇപ്പൊ എന്തിനാ വന്നേ..." മരണ വീട്ടിൽ ദേവന്റെ ശബ്‌ദം ഉയർന്നതും ചുറ്റും ഉണ്ടായിരുന്ന ആൾക്കാർ അവിടേക്ക് കൂടി.
"... പണ്ടേക്ക് പണ്ടേ നീ ഈ വീടുമായുള്ള എല്ലാ ബന്ധവും അറുത്ത് മുറിച്ചു കളഞ്ഞത് അല്ലെ. അങ്ങനെ ഉള്ള
💬 Comments
View all comments