Chapter Title : തേജാത്മികം 10 [Nishinoya]
നിനക്ക് ഇ വീട്ടിൽ കാലുകുത്താനുള്ള അർഹതപോലും ഇല്ല..." ദേവൻ ദേഷ്യത്തിൽ ഉറഞ്ഞു തുള്ളി.
"... ഏട്ടാ... ഞാൻ അച്ഛനെ ഒന്ന് കണ്ടോട്ടെ..." കരച്ചിലിന്റെ ഇടക്ക് ദൈനീയമായി ദേവു ചോദിച്ചു.
"... ച്ചി നിർത്തടി. ആരാടി നിന്റെ ചേട്ടൻ അതൊക്കെ പണ്ട്. ജീവിച്ചിരിക്കുമ്പോൾ അച്ഛനെയും അമ്മയെയും തിരിഞ്ഞു നോക്കാത്തവൾ മരിച്ചു കഴിഞ്ഞപ്പോ വന്നേക്ക..." അറപ്പ് എന്ന പോലെ മുറ്റത്തേക്ക് കർക്കിച്ച് തുപ്പിക്കൊണ്ട് ദേവൻ പറഞ്ഞു.
"... ഏട്ടാ..."
".... എന്നെ നീ അങ്ങനെ വിളിച്ചു പോകരുത്. എനിക്ക് അറപ്പാ നിന്നോട്. ഇങ്ങനെയും സ്ത്രീകൾ ഉണ്ടവോ..." ദേവൂനോടുള്ള ദേഷ്യവും വെറുപ്പും എല്ലാം ആ വാക്കുകളിൽ പ്രകടമായിരുന്നു.
സംഭവം വഷളാവുനെന്ന് കണ്ടതും നാട്ടുകാർ ഇടപ്പെട്ട് ദേവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അച്ഛന്റെ ശരീരം ദേവുവിനെ കാണിക്കില്ല എന്ന വാശിയിൽ ആയിരുന്നു ദേവൻ. എല്ലാരും ഒരു വിധം അവനെ പറഞ്ഞ് അനുനയിപ്പിച്ച് ദേവുവിനെ വീട്ടിലേക്ക് കയറ്റി. വെള്ളയിൽ പുതപ്പിച്ചു കിടത്തിയിരിക്കുന്ന അച്ഛനെ കണ്ടതും ആ ശരീരത്തിൽ കെട്ടിപിടിച്ച് ദേവു പൊട്ടി കരഞ്ഞു. ദേവന് ഇതൊന്നും ഇഷ്ട്ടപെടാതെ പുറത്തേക്ക് മാറി നിന്നും. തേജസും കിച്ചുവും ഇതൊന്നും അറിയാതെ പിന്നാപ്പുറത്തെ പറമ്പിൽ ദേവന്റെ അമ്മക്ക് അടുത്തായി അച്ഛന്റെ ചിത ഒരുക്കുന്നവരെ സഹായിക്കുന്ന തിരക്കിൽ ആയിരുന്നു.
മരണം കഴിഞ്ഞ് ഒന്നര മാസം കഴിയുന്നു നിരഞ്ജന്റെ വീട്ടിൽ നിന്നും വന്ന ദേവു ഇതുവരെ തിരിച്ചു പോയില്ല. ദേവു ദേവനോട് സംസാരിക്കാൻ ചെന്നെങ്കിലും അവൻ അവളോട് അടുക്കാൻ ശ്രമിച്ചില്ല. മരണാനന്തര ചടങ്ങുകൾക്ക് ഇടക്ക് തേജസ് ദേവുവിനെ ഫേസ് ചെയ്യാനുള്ള മടി കാരണം അവളിൽ നിന്നും മാറി നടന്നു.
"...ആശാനേ ഇത് എങ്ങനെ
💬 Comments
View all comments