Chapter Title : തേജാത്മികം 10 [Nishinoya]
ഉണ്ട്..." പെങ്ങൾക്ക് birthday gift വാങ്ങാൻ തുണികടയിൽ തേജസിനെയും കൂട്ടി വന്നതാ കിച്ചു.
"... എടാ നിനക്ക് ഇഷ്ട്ടപെടുന്ന ഒന്ന് എടുത്താൽ പോരെ. എന്തിനാടാ എന്നെയും കൂട്ടി വന്നേ..."
"...ഓ പിന്നെ ആശാന് അവിടെ എന്താ പണി. വീട് വിട്ടാ ഷോപ്പ്... ഷോപ്പ് വിട്ടാ വീട് എന്നും ഈ രണ്ട് ഇടത്ത് മാത്രം അല്ലെ ആശൻ പോണേ ഇടക്ക് ഒക്കെ പുറലോകം ഒക്കെ കാണ്..." കിച്ചു തേജസിനെ കളിയാക്കികൊണ്ട് സംസാരിച്ചതും സെയിൽ ഗേൾ പുറത്തേക്ക് വന്ന ചിരി അടക്കി പിടിച്ചു. പിന്നെ കിച്ചു ആ പെണ്ണിന്റെ കൂടെ പോയി.
"...എടാ ഇത് അവൾക്ക് നന്നായി ചേരും..." കിച്ചു സെയിൽസ് ഗേളിനോട് കത്തി വെച്ച സമയം കൊണ്ട് തേജസ് അവന് ഇഷ്ട്ടപെട്ട ഒന്ന് എടുത്തു.
"...ഇത് കൊള്ളാലോ. അപ്പൊ ഇത് ഫിക്സ്..." ഞാൻ എടുത്ത ഡ്രസ്സ് എടുത്ത് തിരിച്ചും മറിച്ചും നോക്കി കിച്ചു ബില്ല് അടിക്കാൻ പറഞ്ഞു.
എടുത്ത ഡ്രെസ്സ് പാക്ക് ചെയ്യാൻ പോയ സമയത്ത് ഞാനും കിച്ചുവും ബില്ല് അടക്കാനായി കൗണ്ടറിലേക്ക് നടന്നു. ഈ പ്രദേശത്തെ അത്യാവിശ്യം വലിയൊരു തുണികടയായിരുന്നു ഇത്. അതുകൊണ്ട് തന്നെ നല്ല തിരക്കും ഉണ്ട്. ബില്ല് അടക്കാനായി ഞാനും കിച്ചുവും ക്യു നിന്നും. ഓരോ തമാശയും കാര്യങ്ങളും പറഞ്ഞ് ക്യു പതിയെ ചലിച്ചു തുടങ്ങി. ഞങ്ങളുടെ ഊഴം എത്തിയാപ്പോ കൈയിലെ ബില്ല് കൗണ്ടറിലെ പെൺകുട്ടിക്ക് നേരെ നീട്ടുമ്പോഴാണ് ആ മുഖം ഞാൻ ശ്രെദ്ധിക്കുന്നത്.
"... ദേവു..." അതിശയത്താൽ എന്റെ ചുണ്ടുകൾ മന്ത്രിച്ചു. അവളും എന്നെ കണ്ട് ഒരു നിമിഷം തരിച്ചിരുന്നു പോയി.
"...ദേവു
💬 Comments
View all comments