0%

Chapter Title : തേജാത്മികം 11 [Nishinoya]

Author : Nishinoya Read All Parts 1.3K

തേജസിനെ വിളിച്ചു കാര്യം പറഞ്ഞു. പിറ്റേന്ന് നേരിട്ട് ദേവനും തേജസും സംസാരിച്ച് ഒരു തീരുമാനം എടുത്തു. വലിയ അർഭാടങ്ങൾ ഇല്ലാതെ രജിസ്റ്റർ ഓഫീസിൽ വച്ചു വിവാഹം നടത്താം. ദേവുവിനും അതിന് സമ്മതം ആയിരുന്നു.

"... ടാ നിന്റെ അമ്മ ഏറെ ആഗ്രഹിച്ചത നിന്റെ വിവാഹം. ഇത്രയും നാൾ ഞങ്ങൾ എല്ലാരും അതെ പറ്റി സംസാരിച്ചെങ്കിലും നീ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി..."

"...മാമൻ എന്താ പറഞ്ഞു വരുന്നത് ദേവൂവും ആയിട്ടുള്ള വിവാഹത്തിൽ നിന്നും ഒഴിയണം എന്നാണോ..."

"... ഞാൻ നിന്നോട് അങ്ങനെ പറഞ്ഞോ. നിനക്ക് വിവാഹം വലിയ രീതിയിൽ നടത്താൻ താല്പര്യം ഇല്ലായിരിക്കാം. ഞങ്ങൾ ഇച്ചിരി പഴഞ്ചൻ ആൾക്കാരാ ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി അമ്പലത്തിൽ വച്ച് താലി കെട്ടിക്കൂടെ..." മാമൻ ചോദിച്ചു.

"...മാമൻ പറയുന്നതിലും കാര്യം ഉണ്ട് ആശാനേ. ഒരുപക്ഷെ അമ്മയും അതായിരിക്കും ആഗ്രഹിക്കുന്നത്..." കിച്ചുവും മാമനെ പിന്താങ്ങി.

"... ഇതേപറ്റി ഞാൻ ദേവനുമായി ഒന്ന് സംസാരിക്കാം..." കുറച്ചു നേരം മൗനമായി നിന്ന തേജസിന് അവർ പറയുന്നതിലും കാര്യം ഉണ്ടെന്നു മനസിലായി.

ദേവനാനോട് ഈ കാര്യം സംസാരിച്ചു. അവൻ ഇത് ദേവുവിനോട് ചോദിച്ചപ്പോ ആദ്യം അവൾക്ക് വല്യ താല്പര്യം ഇല്ലായിരുന്നു. പിന്നെ എല്ലാരും അത് ആഗ്രഹിക്കുന്നെന്ന് തോന്നിയതും അതിന് സമ്മതം മൂളി.

നല്ലൊരു നാളും മുഹൂർത്തവും നോക്കി അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് തേജസ്‌ ദേവുവിന്റെ കഴുത്തിൽ താലി ചാർത്തി. ഒരുപാട് അർഭാടാമോ നാട്ടുകാരോ ഇല്ലാതെ അടുത്ത ബന്ധുക്കളും കൂട്ടുകാരും ഉള്ള ചെറിയൊരു ചടങ്ങ്. താലികെട്ടും ഹാരം ചാർത്തലും കഴിഞ്ഞ് രണ്ടുപേരും മുന്നിലെ കണ്ണന്റെ രൂപത്തിൽ മനസർപ്പിച്ച് പ്രാർത്ഥിച്ചു.

💬 Comments

View all comments