Chapter Title : തേജാത്മികം 11 [Nishinoya]
"...ദൈവമേ ഒരു തവണ എന്റെ മണ്ടത്തരവും കഴിവുകേടും കാരണം എന്റെ കൈവിട്ടു പോയവളേ നിയായിട്ട് തന്നെ എന്നിലേക്ക് തിരിച്ചെത്തിച്ചു. എങ്കിലും ഈ കുഞ്ഞു കാലത്തിന് ഇടക്ക് ആ പാവം അനുഭവിക്കാത്ത കഷ്ട്ടതകളോ ദുരിതങ്ങളോ ഇല്ല. എല്ലാം ഞാൻ കാരണം ആയിരുന്നല്ലോ എന്ന് ആലോചിക്കുമ്പോൾ ഉള്ള് ഇപ്പോഴും നീറുകയാ. ഇനിയുള്ള കാലം അവൾക്ക് ഒരു ചെറിയ വേദന പോലും നൽകാതെ പൊന്നുപോലെ ഞാൻ നോക്കിക്കോളാം ഒപ്പം നിന്റെ അനുഗ്രഹവും ഉണ്ടാവണെ..." കണ്ണുകൾ അടച്ചു മനസുരുകി തേജസ് പ്രാർത്ഥിച്ചു.
"...കണ്ണാ നിനക്ക് അറിയാലോ ഞാൻ വിചാരിക്കുന്ന പോലെയല്ല എന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചത്. ഈ വിവാഹം പോലും അങ്ങനെ തന്നെയാണ്. എന്റെ മോൾക്ക് വേണ്ടിയാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് അത് ഒരു എടുത്തുച്ചാട്ടം ആയിപോയോ എന്ന് പോലും എനിക്ക് അറിയില്ല. തേജസ് ഏട്ടനെ പണ്ട് ഞാൻ സ്നേഹിച്ചപോലെ ഇനി സ്നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമോ എന്ന് എനിക്ക് അറിയില്ല. ഒരുപക്ഷെ സന്തോഷത്തോടുള്ള ഒരു ജീവിതം ഉണ്ടാവുമോ എന്നുപോലും എനിക്ക് അറിയില്ല. എല്ലാം ഞാൻ നിന്നിൽ അർപ്പിക്കുന്നു..." തന്റെ യാഥനകളും വേദനകളും കണ്ണന്റെ മുന്നിൽ ഏറ്റുപറഞ്ഞ് ദേവു പുതിയൊരു ജീവിതത്തിലേക്ക് കാലുവെച്ചു.
വിവാഹത്തിന് ശേഷം അടുത്തുള്ള ഓഡിറ്റോറിയത്തിൽ എല്ലാർക്കും ചെറിയൊരു സദ്യ ഏർപ്പാട് ആക്കിയിട്ടുണ്ടായിരുന്നു. എല്ലാരും അങ്ങോട്ടേക്ക് നീങ്ങി. സദ്യ കഴിക്കുന്ന നേരം കല്ലു തേജസിന്റെ മടിയിൽ ആയിരുന്നു. ആര് വിളിച്ചിട്ടും പോവാൻ അവൾ കൂട്ടാക്കിയില്ല. താൻ ചോർ കഴിക്കുന്നതിന്റെ കൂടെ കല്ലുവിനും ചോർ വാരികൊടുക്കുന്ന തേജസിനെ ദേവു നോക്കിയിരുന്നു. എല്ലാരും കഴിച്ചു കഴിഞ്ഞിട്ടും കല്ലുവും ദേവൂവും എഴുന്നേറ്റില്ല. അവരുടെ കളിചിരിയും
💬 Comments
View all comments