Chapter Title : തേജാത്മികം 11 [Nishinoya]
സന്തോഷവും ദേവുവിന്റെ മനസ്സിൽ ചെറിയൊരു ആശ്വാസം പകർന്നു.
സദ്യ കഴിഞ്ഞതും എല്ലാരും പിരിഞ്ഞു പോയി. ദേവനും വേദികയും കിച്ചുവും ദേവൂവും തേജസും രജിസ്റ്റർ ഓഫീസിലേക്ക് പോകാൻ ഇറങ്ങി. മാമനും മാമിയും കല്ലുമോളും തേജസിന്റെ വീട്ടിലേക്കും.
രജിസ്റ്റർ ഓഫീസിൽ തേജസ് ഒപ്പിട്ട ശേഷം ദേവു ഒപ്പിടുന്ന നേരം കിച്ചു തേജസിന്റെ പിന്നിൽ നിന്നും രജിസ്റ്റർ ബുക്കിലേക്ക് എത്തി എത്തി നോക്കി.
"...എന്താടാ കാണിക്കുന്നേ..." ഒന്നു രണ്ട് തവണ തേജസിന്റെ പിന്നിൽ നിന്നും കിച്ചു തട്ടിയതും തേജസ് കാര്യം തിരക്കി.
"...അല്ല ആശാനേ നമ്മുടെ ദേവു ചേച്ചിയുടെ ശെരിക്കുള്ള പേര് എന്താന്ന് നോക്കുവായിരുന്നു..."
"...ഇത്രയും കാലമായിട്ട് അവളുടെ പേര് എന്താന്ന് നിനക്ക് അറിയില്ലേ..." തേജസ് അവനോട് അടക്കം ചോദിച്ചു.
"...ഞാൻ ചേച്ചിയെ കാണുന്ന കാലം തൊട്ട് നിങ്ങൾ എല്ലാരും ദേവു...ദേവു... എന്നാണ് വിളിക്കുന്നത്. അതുകേട്ട് ഞാനും ദേവൂചേച്ചി എന്ന് വിളിക്കാൻ തുടങ്ങി. അല്ലാതെ ശരിക്കുള്ള പേര് എന്താന്ന് ഒന്നും എനിക്ക് അറിയില്ല..."
"...അപ്പൊ അവളുടെ കല്യാണം ലറ്റർ നീ കണ്ടില്ലേ..." നിരഞ്ജനുമായുള്ള കല്യാണ ലെറ്ററിന്റെ കാര്യം തേജസ് ചോദിച്ചു.
"...ഓ പിന്നെ ചേച്ചിയുടെ കല്യാണം എങ്ങനെ മുടക്കാം എന്ന് പറഞ്ഞ് ആശൻ ചങ്ക് പൊട്ടി നടക്കുന്നതിന്റെ ഇടക്ക് ഞാൻ ഇനി ലെറ്റർ വായിച്ച് രസിക്കാം..." കിച്ചുവിന്റെ ആ ഡയലോഗ് തേജസിന്റെ അണ്ണാക്കിൽ പാചകം ചെയ്ത പോലെയായി. ഈ കാര്യത്തിൽ കിച്ചുവിനെയും കുറ്റം പറയാൻ പറ്റില്ലല്ലോ. അവൻ പറഞ്ഞതിലും കാര്യം ഉണ്ട്.
"...ആശൻ അതൊക്കെ വിട്ടിട്ട് ചേച്ചിയുടെ പേര് എന്താന്ന് പറയ്..." കിച്ചുവിന്റെ സ്വരമാണ് തേജസിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്. ശേഷം
💬 Comments
View all comments