0%

Chapter Title : തേജാത്മികം 11 [Nishinoya]

Author : Nishinoya Read All Parts 1.3K

കിച്ചുവിന്റെ കാതിലായി തേജസ്‌ ആ പേര് മന്ത്രിച്ചു.

"...ദേവാത്മിക..."

"... അമ്പോ എന്നാ കിടിലൻ പേര് ആണെന്നെ. ഞാൻ ഒക്കെ ഈ പേര് വിളിക്കാൻ ഇച്ചിരി വിയർക്കും. നമ്മുക്ക് നമ്മുടെ ദേവൂചേച്ചി മതി. അതാവുമ്പോൾ വിളിക്കാൻ ഒരു സുഖമുണ്ട്..." ദേവുവിന്റെ യഥാർത്ഥ പേര് അറിഞ്ഞ ശേഷം കിച്ചു അവന്റെ അഭിപ്രായം പറഞ്ഞു.

രജിസ്റ്റർ ഓഫീസിലെ പരിപാടി കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോയി. അമ്മയുടെ കല്ലറക്ക് മുന്നിൽ ചെന്ന് കൈകൂപ്പി കാര്യങ്ങൾ പറഞ്ഞ് ഞാനും ദേവൂവും വീട്ടിലേക്ക് വന്നു. മാമി ദേവുവിന്റെ കൈയിൽ നിലവിളക്ക് നൽകി ആരതി ഉഴിഞ്ഞ് എതിരേറ്റു.

"... കല്ലുനെ ഇന്ന് ഞങ്ങൾ കൊണ്ട് പൊയ്ക്കോട്ടേ..." വൈകിട്ട് എല്ലാരും സംസാരിച്ചോണ്ട് ഇരുന്ന കൂട്ടത്തിൽ മാമിയണ് ഇത് പറഞ്ഞത്.

"...അത്...മാമി അവൾ അങ്ങനെ വരുമെന്ന് തോന്നുന്നില്ല..." ദേവു അവളുടെ ആശങ്ക പ്രകടിപ്പിച്ചു.

"... അതൊക്കെ അവൾ വരും അല്ലേടി..." മാമിയുടെ മടിയിൽ ഇരുന്ന കല്ലുവിന്റെ കവിളിൽ പിച്ചി കൊണ്ട് മാമി പറഞ്ഞു.

"...ഞാൻ അമ്മമ്മയുടെ കൂടെ പോവാ..." അതും പറഞ്ഞു മാമിയെ കല്ലു കെട്ടിപിടിച്ചു.

"...അപ്പോഴേക്കും അമ്മമ്മേയും നീ കൈയിൽ എടുത്തോ..."ദേവൻ ആണ് അത് ചോദിച്ചത്.

"...അവിടെ ഞാനും ഇവളും മാത്രം അല്ലെ ഉള്ളു. ഇവനോട് അവിടെ വന്ന് നിൽക്കാൻ പറഞ്ഞാൽ ഇവൻ കേൾക്കില്ല..." തേജസിനെ നോക്കി മാമൻ പറഞ്ഞു.

"... ഓഹോ ഇപ്പൊ അങ്ങനെ ആയോ. നിങ്ങൾക്ക് ഇവിടെയും വന്ന് നിൽക്കലോ..." തേജസും വിട്ടു കൊടുത്തില്ല.

"...മതി മതി ഇനി നിങ്ങൾ തമ്മിൽ തല്ലുണ്ടാക്കണ്ട. ഞങ്ങൾ അവിടെ ഒറ്റക്ക് അല്ലെ കല്ലുമോൾ വന്നാൽ മിണ്ടാനും പറയാനും

💬 Comments

View all comments