Chapter Title : തേജാത്മികം 11 [Nishinoya]
ദേവു ചോദിച്ചു.
"...നമ്മുടെ തേജസ് ഇന്ന് എന്നോട് ഒരു പ്രൊപോസൽ പറഞ്ഞു..." കട്ടിലിൽ ഇരുന്നുകൊണ്ട് ദേവൻ പറഞ്ഞതും ചുവരിൽ ചാരി നിന്ന് ദേവു സംശയത്തോടെ അവനെ നോക്കി.
"...അവന് നിന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു..."
"...ഇനി ഒരു കല്യാണം അത് ശരിയാവില്ല ഏട്ടാ..." ദേവു അവളുടെ നിലപാട് പറഞ്ഞു.
"...നിന്റെ മാനസികാവസ്ഥ എന്താണെന്ന് എനിക്ക് അറിയാം. തേജസിനെ നമുക്ക് അറിയാവുന്നത് അല്ലെ അവനെ വിവാഹം ചെയ്താൽ നിരഞ്ജന്റെ ഒപ്പം ഉണ്ടായിരുന്ന ഒരു ജീവിതം ആയിരിക്കില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്..." ദേവു ഒന്നും മിണ്ടിയില്ല.
"...മുമ്പത്തെ പോലെ നിന്നെ നിർബന്ധിക്കാൻ എനിക്ക് യോഗ്യത ഇല്ല. നീ ആലോചിച്ച് ഒരു തീരുമാനം എടുക്ക്. നിന്റെ തീരുമാനം എന്തായാലും ഏട്ടൻ നിന്റൊപ്പം ഉണ്ടാവും..." ദേവന് പറയാനുള്ളത് പറഞ്ഞ ശേഷം അവൻ സ്വന്തം റൂമിലേക്ക് പോവാൻ ഒരുങ്ങി.
"...ഞാനും വരുന്നുണ്ട് ഏട്ടാ. കല്ലു അവിടെ അല്ലെ ..." ദേവൂവും ദേവന്റെ ഒപ്പം അവരുടെ മുറിയിലേക്ക് പോയി.
"...ആഹാ ഇവൾ അപ്പോഴേക്കും ഉറങ്ങിയോ..." വേദികയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന കല്ലുവിനെ നോക്കി ദേവു ചോദിച്ചു.
"...കഥ പറഞ്ഞ് താ മാമി എന്നും പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കിടന്നത. പാതി പറഞ്ഞ് എത്തിയതും കക്ഷി ഉറക്കമായി..." കല്ലുവിന്റെ തലയിൽ തലോടികൊണ്ട് വേദിക പറഞ്ഞു.
"...എനിക്ക് തോന്നി ഇവൾ ഉറങ്ങിക്കാണും എന്ന്. അതാ കല്ലുവിനെ എടുത്തോണ്ട് പോവാൻ ഞാൻ ഇങ്ങോട്ട് വന്നത്..."
"... ഇനിയിപ്പോ അവളെ എടുത്ത് ഉറക്കം കളയണ്ട. ഇന്ന് ഇവിടെ കിടന്നോട്ടെ..." കല്ലുവിനെ എടുക്കാൻ തുനിഞ്ഞതും വേദികയുടെ സ്നേഹത്തോടുള്ള ശാസനം കിട്ടിയതും കൂടുതൽ
💬 Comments
View all comments