Chapter Title : തേജാത്മികം 11 [Nishinoya]
ഒന്നും പറയാതെ കല്ലുവിന്റെ നെറുകയിൽ ഒരു ചുമ്പനവും നൽകി ദേവു സ്വന്തം മുറിയിലേക്ക് പോയി.
പിറ്റേന്ന് ദേവുവിന് ലീവ് ആയതിനാൽ രാവിലെ മുതൽ വീട്ടിലെ ഓരോ പണിയിലായി അവൾ മുഴുകി. രാവിലെ തുണി കഴുകാനായി കല്ലുവിന്റെ മുഷിഞ്ഞ തുണികൾ റൂമിൽ നിന്നും എടുക്കുമ്പോഴാണ് കരഞ്ഞുകൊണ്ട് കല്ലുമോൾ അവൾക്ക് അരികിലേക്ക് വരുന്നത്.
"...എന്ത് പറ്റി മോളെ. എന്തിനാ നീ കരയുന്നെ..."കരഞ്ഞു തളർന്ന കണ്ണുമായി ദേവുവിന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്ന കല്ലുവിന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു അവൾ ചോദിച്ചു.
"...അമ്മുമ്മ... അമ്മുമ്മ അടിച്ചു..." കൈയിലെ ചുമന്നു കിടക്കുന്ന വടിയുടെ പാടിലേക്ക് ചൂണ്ടി എങ്ങി എങ്ങി കല്ലു കരഞ്ഞു.
"...അയ്യോ ഇവിടെ ചുമന്നല്ലോ..." ആ കുഞ്ഞി കൈയിലെ പാടിൽ വിരലോടിച്ച് നോക്കിയ ദേവുവിന്റെ കണ്ണുകളും നിറഞ്ഞു.
"...നീ വന്നേ ഞാൻ ചോദിക്കാം എന്തിനാ എന്റെ കൊച്ചിനെ തല്ലിയത് എന്ന്..."
താൻ ഏറെ സ്നേഹിക്കുന്ന കല്ലുവിനെ ഒരു നോട്ടം കൊണ്ട് പോലും ആരും നോവിക്കുന്നത് ദേവുവിന് ഇഷ്ട്ടമല്ല. അങ്ങനെ നോക്കുന്ന കല്ലുവിന്റെ കൈകളിലെ പാട് ദേവൂന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
"...മാമി എന്തിനാ കല്ലുവിനെ തല്ലിയെ..." അടുക്കളയിൽ നിന്നിരുന്ന സരസ്വതി അമ്മയോട് ദേഷ്യത്തോടെ ദേവു ചോദിച്ചു.
"...ഇവളോട് ഞാൻ പറഞ്ഞതാ ഫ്രിഡ്ജിൽ ഇരിക്കുന്ന മുന്തിരി എടുക്കരുത് എടുക്കരുത് എന്ന് പക്ഷെ അവൾ കേട്ടില്ല..."
"...അതിന് തല്ലുവാണോ വേണ്ടേ..." ദേഷ്യത്തിൽ ദേവു ചോദിച്ചു.
"...ഞാൻ അവളോട് ഒന്ന് രണ്ട് തവണ പറഞ്ഞതാ എന്നിട്ടും കേൾക്കാത്തൊണ്ട് ഞാൻ രണ്ട് തല്ല് കൊടുത്തു..."
"... കുഞ്ഞല്ലേ അവൾ അപ്പൊ ആ പ്രായത്തിന്റെ കുരുത്തക്കേടും കാണും. എന്നും പറഞ്ഞ് മാടിനെ തല്ലും
💬 Comments
View all comments