0%

Chapter Title : തേജാത്മികം 12 [Nishinoya]

Author : Nishinoya Read All Parts 2.1K

അതിന് സമ്മതം മൂളി.

രണ്ട് ദിവസത്തിനു ശേഷം ഞാനും ദേവൂവും ചേർന്ന് കല്ലുവിനെ അടുത്തുള്ള പ്ലേസ്കൂളിൽ ചേർത്തു. സ്കൂൾ ബസ് ഉള്ളതിനാൽ അവർ തന്നെ കൂട്ടികൊണ്ട് പോയി തിരിച്ചുകൊണ്ടാക്കുമായിരുന്നു. അങ്ങനെ പുത്തൻ ഉടുപ്പ് ഒക്കെ ഇട്ട് കല്ലുമോൾ സ്കൂളിൽ പോകാൻ റെഡി ആയി.

"...ആഹാ അച്ഛന്റെ മോള് സുന്ദരി ആയല്ലോ..." ഞാൻ അവളെ എടുത്തതും കുഞ്ഞിപ്പല്ലുകൾ കാട്ടി കല്ലു ചിരിക്കാൻ തുടങ്ങി.

"... അമ്മ വരൂലേ..." വിഷമത്തോടെ കല്ലു തിരക്കി.

"...ഇല്ലടാ അമ്മക്ക് ജോലിക്ക് പോണ്ടേ..." ഞാൻ അത് പറഞ്ഞതും കല്ലുവിന്റെ കുഞ്ഞിക്കണ്ണുകൾ നിറയാൻ തുടങ്ങി.

"... അയ്യേ.. അമ്മ ഇല്ലെങ്കിൽ എന്താ അച്ഛൻ ഇല്ലേ. നമ്മൾ അല്ലെ കൂട്ട്..." കല്ലുവിനെ സമാധാനിപ്പിച്ചോണ്ട് ഞാൻ അവൾക്ക് ഉമ്മകൾ നൽകി.

കല്ലുവിനെ ക്ലാസ്സിൽ കൊണ്ട് ആക്കിയിട്ട് ഞാൻ ആ ജനലിൽ കൂടി അവളെ തന്നെ നോക്കി നിന്നു. പുതിയ സ്ഥലവും പരിചയം ഇല്ലാത്തവരെ കണ്ടതോടു കൂടി കല്ലു പേടിയോടെ ചുറ്റും നോക്കാൻ തുടങ്ങി. ഞാൻ അതെല്ലാം ജനാല വഴി നോക്കി കാണുന്നുണ്ടായിരുന്നു. ആ കുഞ്ഞി കണ്ണുകൾ ചുറ്റും വീക്ഷിച്ച് അവസാനം എന്നിൽ എത്തിയതും കല്ലുവിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. ഞാൻ ഇവിടെ ഉണ്ടെന്നു ആഗ്യം കാണിച്ചതും അവൾ കുറച്ചുകൂടി സമാധാനപെട്ടു. ക്ലാസ്സിൽ ടീച്ചർ വന്നതും ഞാൻ പതിയെ ഷോപ്പിലേക്ക് പോവാൻ ഇറങ്ങി.

"...അച്ഛ... അച്ഛാ..." ക്ലാസിലെ ജനലിൽ നിന്നും മാറിയതും എന്നെയും വിളിച്ച് കരഞ്ഞോണ്ട് കല്ലു ഓടി എന്റെ അടുത്തേക്ക് വന്നു.

"...എന്താ മോളെ. എന്തിനാ അച്ഛന്റെ മോള് കരയുന്നെ..." കല്ലുവിന്റെ എടുത്ത് ആ കവിളിലേ കണ്ണീര് ഒപ്പി

💬 Comments

View all comments