Chapter Title : തേജാത്മികം 12 [Nishinoya]
അന്ന് അമ്മക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് എന്നെ കൊണ്ട് കളഞ്ഞത് ആണെന്നാണ് ഞാൻ കരുതിയെ. പക്ഷെ അന്ന് അമ്മ അനുഭവിച്ച വിഷമം എന്താന്ന് ഇന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. അതെല്ലാം ഓർത്തപ്പോ കണ്ണുകൾ നിറഞ്ഞു.
"...കല്ലുവിന്റെ ഫസ്റ്റ് ഡേ എങ്ങനെ ഉണ്ട് ആശാനേ. അവൾ അവിടെ അടങ്ങി ഇരുന്നോ..." ഷോപ്പിൽ എത്തിയതും കിച്ചു അന്വേഷിച്ചു.
"...ഒന്നും പറയണ്ട. കരഞ്ഞുവിളിച്ച് ആകെ കുളമാക്കി. പിന്നെ ടീച്ചർ തഞ്ചത്തിൽ പറഞ്ഞ് അവളെ കൈയിൽ എടുത്തു..."
"... ആദ്യ ദിവസം അല്ലെ ആശാനേ അതിന്റെയ. കൂട്ടുകാർ ഒക്കെ ആവുമ്പോൾ കല്ലു ഹാപ്പി ആയിക്കോളും..." ഞാൻ കിച്ചു പറഞ്ഞത് മൂളിക്കേട്ടു.
അന്നത്തെ ദിവസം ഞാൻ ആകെ അസ്വസ്ഥൻ ആയിരുന്നു. കല്ലുമോൾ ഇപ്പൊ എന്ത് ചെയ്യുന്നുണ്ടാവും, ഇപ്പോഴും കരഞ്ഞോണ്ട് ഇരിക്കണോ അങ്ങനെയുള്ള ചോദ്യങ്ങൾ എന്റെ ഉള്ളിൽ അലയടിച്ചോണ്ട് ഇരുന്നു. ഉച്ചക്ക് നേരെ ആഹാരം കഴിക്കാൻ പോലും കഴിഞ്ഞില്ല.
"...എടാ നീ ഇങ്ങനെ നാഴികക്ക് നാല്പത് വട്ടം ക്ലോക്കിൽ നോക്കിയാൽ സമയം നീങ്ങത്തൊന്നുമില്ല..." എന്റെ വെപ്രാളം കണ്ട് മാമൻ പറഞ്ഞു.
"... ആശൻ ഇവിടെ ആണെങ്കിലും മനസ് കല്ലുവിന്റെ കൂടെയ..." മാമന് ഒത്താശയായി കിച്ചുവും എത്തി.
"... നീ ഇവിടെ ഇരുന്ന് ടെൻഷൻ അടിച്ചിട്ട് ഒരു കാര്യം ഇല്ല. കല്ലുമോൾ അവിടെ പുതിയ പിള്ളേർക്കൊപ്പം സന്തോഷത്തോടെ ഇരിക്കായിരിക്കും..." മാമന്റെ വക ഉപദേശവും കിട്ടി.
പിന്നെയും സമയം ഇഴഞ്ഞു നീങ്ങി. കല്ലുവിന്റെ സ്കൂൾ വിടും വരെ ഞാൻ കടിച്ചുപിടിച്ചു നിന്നു ശേഷം ഡ്രെസ്സും മാറി നേരെ സ്കൂളിലേക്ക്. സ്കൂളിൽ എത്തിയതും കല്ലു എന്റെ അടുത്തേക്ക് ഓടി വന്നു.
"...മോളെ..." ഞാൻ
💬 Comments
View all comments