Chapter Title : തേജാത്മികം 12 [Nishinoya]
ശെരിയാക്കി ഇറങ്ങിയപ്പോ ലേറ്റ് ആയി..."
"... ലേറ്റ് ആവും എന്ന് എന്താ എന്നെ വിളിച്ചു പറയാതിരുന്നേ..."
"... ഓ... അതിന്റെ കാര്യം ഞാൻ മറന്നുപോയി... " നെറ്റിയിൽ കൈവെച്ച് എരിവ് വലിച്ചോണ്ട് ദേവു പറഞ്ഞു.
"... അപ്പൊ ഞാൻ വിളിച്ചപ്പോ എന്താ എടുക്കാത്തെ..."
"... വിളിച്ചിരുന്നോ... ഫോൺ സൈലന്റ് ആണെന്ന് തോന്നുന്നു ഞാൻ ശ്രെദ്ധിച്ചില്ല..." ബാഗിലെ ഫോൺ പരതികൊണ്ട് ദേവു പറഞ്ഞു.
"...നിനക്ക് ജോലി തീരാൻ ലേറ്റ് ആവുമെങ്കിൽ എന്നോട് ഒന്ന് വിളിച്ചു പറഞ്ഞാൽ എന്താ. ഞാൻ എന്തുമാത്രം ടെൻഷൻ അടിച്ചെന്നോ..."
"...ടെൻഷൻ അടിക്കാൻ ഇപ്പൊ എന്താ ഉണ്ടായേ. ഞാൻ ഇങ്ങു വന്നില്ലേ..." ദേവൂവും എന്നോട് കയർത്ത് സംസാരിക്കാൻ തുടങ്ങി.
"...എനിക്ക് അറിയാം നീ എന്നെ ഒരു ഭർത്താവ് ആയി പരിഗണിക്കുന്നില്ല എന്ന്. അറ്റ്ലീസ്റ്റ് ഒപ്പം താമസിക്കുന്ന ഒരാളായെങ്കിലും കൺസിഡർ ചെയ്തൂടെ. അത് പോട്ടെ കല്ലുവിന്റെ കാര്യത്തിൽ നിനക്ക് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോ..." എന്റെ ഉള്ളിലെ മുഴുവൻ വിഷമവും ആ വാക്കുകളിൽ ഉണ്ടായിരുന്നു.
"... കല്യാണം കഴിഞ്ഞ് പെട്ടെന്നൊരു ദിവസം നീ ജോലിക്ക് ഇറങ്ങി പോയി ആ സമയം കല്ലു ഇവിടെ ഒറ്റക്ക് എങ്ങനെ നിക്കും അവളെ ആര് നോക്കും എന്നൊക്കെ നീ ചിന്തിച്ചോ. പ്ലേസ്കൂളിൽ അഡ്മിൻ എടുക്കാൻ വന്നത് അല്ലാതെ ഒരു ദിവസം എങ്കിലും നീ അവളുടെ ടീച്ചറോട് കല്ലുവിന്റെ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്..."
"...എനിക്ക് ജോലി ഉള്ളത് കൊണ്ടല്ലേ അവളുടെ സ്കൂളിൽ പോകാൻ പറ്റാത്തെ..." ദേവൂന്റെ ന്യായീകരണം എത്തി.
"... ഞാനും ജോലിക്ക് പോകുന്നുണ്ട്. അതോടൊപ്പം നിന്റെയും കല്ലുവിന്റെയും എല്ലാ കാര്യങ്ങളിലും ഇടപെടാൻ ഞാൻ സമയവും
💬 Comments
View all comments