0%

Chapter Title : തേജാത്മികം 12 [Nishinoya]

Author : Nishinoya Read All Parts 2.1K

ചെറിയ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

വണ്ടിയിൽ മടിച്ച് ഇരുന്ന ദേവുവിനെ ഇറക്കി കടയിൽ നിന്നും കാപ്പി വാങ്ങി കൊടുത്തു. മതി മതിയെന്ന് പറഞ്ഞെങ്കിലും ഞാൻ അവൾക്ക് പിന്നെയും ഫുഡ്‌ വാങ്ങി നൽകി. കാപ്പി കുടിയെല്ലാം കഴിഞ്ഞ് മാമന്റെ വീട്ടിൽ എത്തിയപ്പോഴേക്കും ഒരു സമയം ആയി.

"...അമ്മേ..." വണ്ടിയിൽ നിന്നും ഇറങ്ങിയതും കല്ലു ഓടി വന്ന് ദേവുവിനെ കെട്ടിപിടിച്ചു. ദേവൂവും കെട്ടിപ്പിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടി. അവരുടെ സ്നേഹം ഞാൻ നോക്കി നിന്നു.

"...നിങ്ങൾ എന്താ രാവിലെ തന്നെ..." ഞങ്ങളെ കണ്ട സന്തോഷത്തിൽ മാമി തിരക്കി.

"...അവിടെ ഞങ്ങൾ രണ്ടും ഒറ്റക്ക് എന്ത് ചെയ്യാനാ..." ഞാൻ മറുപടി നൽകി.

"...മക്കളെ നിങ്ങൾ എന്തെങ്കിലും കഴിച്ചായിരുന്നോ..." മാമൻ തിരക്കി.

"...ഞങ്ങൾ വരുന്ന വഴിക്ക് ഹോട്ടലിൽ നിന്നും കഴിച്ചു മാമ..." ഞാൻ മറുപടി നൽകി.

"...അല്ലെങ്കിലും വെച്ച് ഉണ്ടാക്കാൻ നീ അവിടെ സാധനങ്ങൾ ഒന്നും വാങ്ങി വച്ചിട്ടില്ലല്ലോ..." അതിനിടയിൽ കൂടി മാമി എനിക്കിട്ട് ഒന്ന് കുത്തി.

"...അതൊക്കെ പോട്ടെ. ഇവൾ നിങ്ങളെ ബുദ്ധിമുട്ടിച്ചൊന്നും ഇല്ലല്ലോ..." കല്ലുവിനെ ഇക്കിളി ഇട്ടുകൊണ്ട് ഞാൻ മമ്മിയോട് തിരക്കി.

"...ചെറിയ കുറുമ്പ് ഒക്കെ ഉണ്ടായിരുന്നു. പിള്ളേർ ആയാൽ അങ്ങനെ വേണമല്ലോ. ചെറുപ്പത്തിൽ നീ തന്നെ എന്തോരം കുരുത്തക്കെടാ കാണിച്ചു കൂടിയേ അത് വെച്ച് നോക്കുമ്പോൾ ഇവൾ കാണിക്കുന്നത് ഒന്നും അല്ല..."

"...ഭാര്യയുടെ മുന്നിൽ വെച്ചാണോ എന്നെ കളിയാക്കുന്നെ..." മാമിയുടെ കാതിൽ സ്വകാര്യം പറയുമ്പോലെ പറഞ്ഞ് ഞാൻ മാമിയുടെ കവിളിൽ കുത്തി.

"...അടങ്ങി നിക്കടാ ചെക്കാ..."കവിളിൽ തടവികൊണ്ട് മാമി എന്നെ ശാസിച്ചു.

"... എന്ന ഞങ്ങൾ ഇറങ്ങട്ടെ..." കുറച്ചു

💬 Comments

View all comments