0%

Chapter Title : തേജാത്മികം 13 [Nishinoya]

Author : Nishinoya Read All Parts 3.3K

മോളെ... അച്ഛന് കുഴപ്പം ഒന്നും ഇല്ല. നീ ഇങ്ങനെ നിലവിളിച്ച് ആളെ കൂട്ടാതിരുന്നാൽ മതി..." ഞാൻ കല്ലുവിനെ നോക്കി വിളിച്ചു പറഞ്ഞു.

"... ദേവു ഒന്ന് എഴുനേൽക്കാവോ..." എന്റെ നെഞ്ചിൽ തന്നെ കിടന്ന ദേവുവിനോട് ഞാൻ അത് ചോദിച്ചതും മുഖത്തിന് മീതെ വീണുകിടന്ന മുടി ചെവിക്കൂടക്ക് പിന്നിലായി മാടി ഒതുക്കി ഒരു ജാളിയതയോടെ അവൾ എഴുനേറ്റു.

ഞാനും എഴുനേറ്റ് വണ്ടി എടുത്ത് നേരെ വെച്ചു. ദേവുവിന് ആണെങ്കിൽ പോയ കിളി ഇതുവരെ തിരിച്ചു വന്നില്ലെന്ന് തോന്നുന്നു. ഞാൻ ചെയ്യുന്നത് ഒക്കെ പുതുതായി കാണുന്ന മട്ടില കക്ഷിയുടെ നിൽപ്പ്.

"... എന്തായാലും ഇന്നത്തെ വണ്ടി പഠിത്തം ഇത്രക്ക് മതി..." വണ്ടി ഒതുക്കി വച്ചുകൊണ്ട് ഞാൻ പറഞ്ഞു.

"... ദേവു നീ ഒക്കെ അല്ലെ. മുറിവൊന്നും പറ്റിയില്ലല്ലോ അല്ലെ..." അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു. ഇതെല്ലാം കേട്ടുകൊണ്ട് കല്ലു എന്റെ അടുത്തേക്ക് ഓടി വന്നു.

"... അച്ഛന് മുറിഞ്ഞൊ..." എന്റെ കൈയ്യും മുഖവും എല്ലാം പരതികൊണ്ട് ആധിയോടെ കല്ലു ചോദിച്ചു.

"... അച്ഛന് ഒന്നും ഇല്ലടാ. ദേ കണ്ടില്ലേ..." എന്റെ കൈയ്യും ദേഹവും എല്ലാം കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

"... അയ്യോ... ആആഹ്‌..." ഇതിന്റെ ഇടയിൽ ആണ് ദേവുവിന്റെ പക്കൽ നിന്നും ഇങ്ങനെ ഒരു സ്വരം കേൾക്കുന്നത്. നോക്കിയപ്പോ കാൽ മുട്ടിൽ കൈ താങ്ങി വേദനയിൽ പുളയുന്ന ദേവുവിനെ ആണ് കണ്ടത്.

"... എന്താ... എന്ത് പറ്റി ദേവു..." വേദനയിൽ പുളയുന്ന ദേവുവിനെ നോക്കി ഞാൻ ചോദിച്ചു.

"... കാൽ... കാല്..." മുട്ട്കുത്തിയിരുന്ന് കാലിന്റെ കുഴയിൽ പിടിച്ചുകൊണ്ട് ദേവു തേങ്ങി.

💬 Comments

View all comments