0%

Chapter Title : തേജാത്മികം 13 [Nishinoya]

Author : Nishinoya Read All Parts 3.3K

"... അയ്യോ കാൽ നീര് ആയിട്ടുണ്ടല്ലോ. വാ ഹോസ്പിറ്റലിൽ പോവാം... " മുട്ടുകുത്തിയിരുന്ന് ദേവുവിന്റ കാൽ പരിശോധിക്കുന്ന വേളയിൽ ഞാൻ പറഞ്ഞു.

"...ഇത് കാൽ മടങ്ങിയത് ആവും. വെറുതെ ഹോസ്പിറ്റലിൽ ഒന്നും പോണ്ട..." ദേവു അവളുടെ ന്യായം പറഞ്ഞു.

"... അതൊന്നും പറഞ്ഞാൽ പറ്റില്ല. ചെറിയൊരു നീര് ഉണ്ട് വല്ല പൊട്ടലും ഉണ്ടോന്ന് അറിയാൻ പറ്റില്ല. എന്തായാലും നമുക്ക് ഒന്ന് പോയി വരാം വാ..." ഞാൻ പതിയെ ദേവുവിനെ പിടിച്ച് എഴുനേൽപ്പിച്ച് നിർത്തി.

"... നിനക്ക് നടക്കാൻ പറ്റോ..." ഞാൻ ദേവുവിനോട് ചോദിച്ചു. അതിന് ദേവു എന്നെ ദൈനീയമായി നോക്കി.

"...അച്ഛാ... അമ്മയെ എടുക്ക് അച്ഛാ... " കല്ലുവിന്റെ അഭിപ്രായം എത്തിയതും ദേവു അവളെ തുറിച്ചു നോക്കി.

"...ദേവു ഞാൻ എടുക്കണോ..." വലിയ ഭവ വെത്യാസം ഒന്നും ഇല്ലാതെ സീരിയസ് ആയിട്ട് തന്നെ തേജസ്‌ ചോദിച്ചു.

"... വേണ്ട.നടക്കുമ്പോൾ എന്നെയൊന്നു താങ്ങിയാൽ മതി..." അത് പറയുമ്പോൾ ദേവുവിന്റെ കവിൾ എല്ലാം ചുമന്നു.

ദേവൂന്റെ കൈ എടുത്ത് സ്വന്തം തോളിലൂടെ ഇട്ട് അവളെ താങ്ങി നടത്തിച്ച് താറിന്റെ അടുത്ത്‌ എത്തിച്ചു.

"... ദേവു ഇവിടെ നിൽക്ക് കേട്ടോ. വണ്ടിയുടെ ചാവിയും എടുത്ത് വീടും പൂട്ടി ഇപ്പൊ വരാട്ടോ..." പരവേഷത്തോടെ തന്നെ ജീപ്പിന് അരികെ ആക്കി വീടിന് ഉള്ളിലേക്ക് ഓടുന്ന തേജസിനെ അത്ഭുവത്തോടെ ദേവു നോക്കി കണ്ടു.

വണ്ടിയുടെ ചാവിയും പേഴ്സും ഫോണും ഒരുകൈയിലും മറുകൈകൊണ്ട് വെപ്രാളത്തോടെ വീടിന്റെ വാതിൽ പൂട്ടി ഓടി ദേവുവിന്റെ അടുത്തെത്തി. ജീപ്പിന്റെ ഫ്രണ്ട് ഡോർ തുറന്ന് ശ്രെദ്ധാപൂർവം ദേവുവിനെ കയറ്റി ഇരുത്തി. കല്ലുവിനെ പിന്നിലൂടെ

💬 Comments

View all comments