Chapter Title : തേജാത്മികം 13 [Nishinoya]
വണ്ടിയുടെ ഉള്ളിലേക്ക് കയറ്റി തേജസ് വണ്ടിയുമായി നിരത്തിലൂടെ പാഞ്ഞു. തേജസിന്റെ ടെൻഷനും വെപ്രാളവും എല്ലാം തൊട്ടടുത്തിരുന്ന ദേവു നോക്കി ഇരുന്നു.
"...സിസ്റ്റർ... സിസ്റ്റർ... വീൽ ചെയർ..." ഹോസ്പിറ്റലിൽ വണ്ടി നിർത്തി അവിടെ ഉണ്ടായിരുന്ന ഒരു നഴ്സിനോട് വീൽചെയർ ആവിശ്യപെട്ടു.
തേജസിന്റെ പെരുമാറ്റം കണ്ട് പേടിച്ചുപോയ അവർ പെട്ടെന്ന് തന്നെ വീൽ ചെയർ കൊണ്ട് വന്നു. ശേഷം ദേവുവിനെ അതിലേക്ക് ഇരുത്തി വേഗം ഡോക്ടറുടെ അടുത്തേക്ക് പോയി. ഇതിന്റെ ഇടയിലും കല്ലുവിനെ ചേർത്ത് നിർത്താൻ അവൻ മറന്നില്ല.
"...ഡോക്ടർ സ്കൂട്ടി പഠിക്കുന്നതിന്റെ ഇടക്ക് വീണതാ. പിന്നെ നടക്കാൻ പറ്റുന്നില്ല കാലിൽ ചെറിയ നീരും ഉണ്ട്..." ദേവു പറയുന്നതിന് മുന്നേ വെപ്രാളത്തോടെ തേജസ് പറഞ്ഞു.
"... പുറമെ നോക്കിയിട്ട് ഒന്നും കാണുന്നില്ല. എന്തായാലും x-ray ഒന്ന് എടുത്തേക്ക്..." ദേവുവിന്റെ കാൽ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു.
"... ശെരി ഡോക്ടർ എങ്കിൽ അങ്ങനെ ചെയ്യാം..." ഡോക്ടറോട് പറഞ്ഞ ശേഷം വീൽ ചെയറും തള്ളി നഴ്സിന്റെ പിന്നാലെ ചെന്നു.
അവിടെ തന്നെ x-ray എടുക്കാനുള്ള സെറ്റപ്പ് ഉള്ളത് നന്നായി. X-ray എടുക്കാനായി ദേവുവിനെ മിഷനിലെക്ക് ശ്രെദ്ധാപൂർവം തേജസ് എടുത്ത് ഇരുത്തി.
"...ഇനി താൻ ഒന്ന് പുറത്തേക്ക് നിന്നെ..." പുറത്തേക്ക് പോവാതെ അവിടെ തന്നെ നിന്ന തേജസിനോട് നഴ്സ് പറഞ്ഞു.
"... അല്ല സിസ്റ്ററെ ഇനി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ സഹായിക്കാം..." തേജസ് തുറന്ന് ചോദിച്ചു.
"... താത്കാലം ഒരു ആവശ്യവും ഇല്ല. സാർ ഒന്ന് പുറത്തേക്ക് നിന്നാട്ടെ..." നേഴ്സ് ചെറുതായി കളിയാക്കികൊണ്ട് പറഞ്ഞു.
അത് കേട്ടത് ദേവുവിന്റെ ചുണ്ടിൽ ചെറിയൊരു
💬 Comments
View all comments