Chapter Title : തേജാത്മികം 13 [Nishinoya]
വന്നത് പോലും അറിയാതെ ഇരിക്കുന്ന ദേവുവിനോട് അവൻ ചോദിച്ചു.
"...ഏയ്യ് ഒന്നുമില്ല. ഇതെന്താ വെള്ളവുമായിട്ട്..." തേജസിന്റെ കൈയിലെ പാത്രം കണ്ട് ദേവു തിരക്കി.
"... ഹാ.. ഡോക്ടർ പറഞ്ഞത് മറന്നോ..." ഡോക്ടറുടെ വാക്കുകൾ ദേവുവിനെ ഓർമിപ്പിച്ചുകൊണ്ട് തേജസ് അവളുടെ കൽക്കലിൽ ഇരുന്നു.
"... അയ്യോ ഇതൊക്കെ ഞാൻ ചെയ്തോളാം..." നീര് നോക്കാനായി ദേവുവിന്റെ കാലിൽ പിടിച്ചതും കാൽ പിന്നിലേക്ക് വലിച്ച് അവൾ തടഞ്ഞു.
"... നീ ഒറ്റക്ക് എന്ത് ചെയ്യാനാ. ആ കാലിങ്ങ് കാണിച്ചേ..." ഇച്ചിരി ബലം പിടിച്ച് അവളുടെ കാൽ എടുത്ത് സ്വന്തം മടിയിൽ വച്ച് തേജസ് നോക്കാൻ തുടങ്ങി.
"... നല്ല നീര് ഉണ്ട് കേട്ടോ. നാളെയും കുറവില്ലെങ്കിൽ ജോലിക്ക് പോണ്ട. ഞാൻ മാമിയോട് പറയാം ഇവിടെ വന്ന് നിൽക്കാൻ..." അതിന് അവൾ ഒന്ന് മൂളി.
ദേവുവിന്റെ കാലിൽ ഉപ്പിട്ട ചൂട് വെള്ളം ഉപയോഗിച്ച് നന്നായി കിഴിപിടിച്ച ശേഷം ഡോക്ടർ നൽകിയ ഓയ്ലമെന്റ് നല്ലപോലെ മസ്സാജ് ചെയ്തു തേച്ചുപിടിപ്പിച്ചു. തേജസ് ഇതെല്ലാം സമയമെടുത്ത് ശ്രെദ്ധപൂർവമാണ് ചെയ്യുന്നത്. ആദ്യം മുതൽ അവസാനം വരെയും ദേവു തേജസിനെ തന്നെ നോക്കി ഇരുന്നു. തനിക്ക് ഇതുവരെ ആരിൽ നിന്നും കിട്ടത്ത സ്നേഹവും പരിചരണവും തേജസിൽ നിന്നും അവൾ അനുഭവിച്ചറിയുന്നുണ്ടായിരുന്നു.
"... കണ്ടോ ഓയ്ലമെന്റ് പുരട്ടിയപ്പോ നീര് അൽപ്പം കുറഞ്ഞത് കണ്ടോ..." സംസാരിച്ചുകൊണ്ട് ദേവുവിനെ നോക്കിയതും താടിക്ക് കൈയ്യും കൊടുത്ത് തന്നെ തന്നെ നോക്കിയിരിക്കുന്ന ദേവുവിനെയാണ് കണ്ടത്.
"... ഹെലോ... എന്താ ഇങ്ങനെ നോക്കുന്നെ..." ദേവുവിന്റെ മുന്നിൽ കൈവീശികൊണ്ട് തേജസ് ചോദിച്ചു.
"... ഏയ്യ് ഒന്നുമില്ല. മോള് എന്തിയെ..." പെട്ടെന്ന്
💬 Comments
View all comments