Chapter Title : തേജാത്മികം 13 [Nishinoya]
ഞെട്ടിയ ദേവൂവിന്റെ വായിൽ അതാണ് വന്നത്.
"... ചോർ കഴിച്ച് അവൾ എപ്പോഴേ ഉറങ്ങി. നിനക്ക് വയ്യാത്തോണ്ട് ഞാൻ കല്ലുവിനോട് പറഞ്ഞായിരുന്നു നിന്നെ ശല്യം ചെയ്യരുതെന്ന്..." ചെറിയ പുഞ്ചിരിയോടെ തേജസ് പറഞ്ഞു.
"... ഇവിടെ ഇരിക്ക് കേട്ടോ. ഞാൻ ഇതൊക്ക ഒന്ന് അകത്ത് കൊണ്ടുപോയി വച്ചോട്ടെ. എന്നിട്ട് ഉറങ്ങാൻ പോവാം..." അതും പറഞ്ഞ് തേജസ് വെള്ളത്തിന്റെ പാത്രവും ഓയിൽമെന്റും എടുത്ത് അകത്തേക്ക് പോയി.
ലൈറ്റ് എല്ലാം അണച്ച് ഹാളിലെയും ദേവുവിന്റെ മുറിയിലെയും വെട്ടം മാത്രം കെടുത്താതെ സിറൗട്ടിൽ ഇരുന്ന ദേവുവിനെ താങ്ങി നടത്തിച്ച് അവളുടെ മുറിയിൽ എത്തിച്ചു. റൂമിലെ ബെഡിൽ കല്ലു സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു. ദേവുവിനെ കട്ടിലിൽ ഇരുത്തി അവളുടെ കാലുകൾ ബെഡിൽ കയറ്റി വെച്ച് കിടത്തി. ശേഷം പുതപ്പെടുത്ത് അവൾക്ക് മൂടികൊടുത്തു.
"...രാത്രി എന്തെങ്കിലും അസ്വസ്തത തോന്നിയാൽ എന്നെ വിളിക്കണം കേട്ടോ..." അത്രയും പറഞ്ഞു മുറിവിട്ട് ഇറങ്ങാൻ തുനിഞ്ഞ തേജസിന്റെ കൈകളിൽ ശക്തിയായുള്ള പിടിത്തം വീണു.
"... എവിടെ പോണു..." അല്പം കടുപ്പത്തിൽ ആണ് ദേവു അത് ചോദിച്ചത്.
"... അപ്പുറത്ത് മുറിയിൽ ഉറങ്ങാൻ..." ചെറിയ സംശയത്തോടെ തേജസ് അവളെ നോക്കി പറഞ്ഞു.
"... ഇവിടെ മൂന്നു പേർക്ക് കിടക്കാനുള്ള സ്ഥലം ഒക്കെ ഉണ്ട്. അല്ല ഇനി നിങ്ങൾക്ക് അപ്പുറത്തെ മുറിയിൽ കിടന്നാലേ ഉറക്കം വരും എന്നുണ്ടോ..." ദേവുവിന്റെ സംസാരം കേട്ട് തേജസ് ഒന്ന് പകച്ചുപോയി.
"...ഇ.. ഇല്ല...ഞാൻ ഇവിടെ കിടന്നോളാം..." തേജസ് പറഞ്ഞൊപ്പിച്ചു.
"... എന്നാ വേഗംപോയി പുതപ്പ് എടുത്തോണ്ട് വാ..." അറിയാതെ തേജസ് തലയാട്ടി പുറത്തേക്ക് പോയി.
തേജസ് മുറിവിട്ട് ഇറങ്ങിയതും ഉള്ളിൽ
💬 Comments
View all comments