0%

Chapter Title : തേജാത്മികം 13 [Nishinoya]

Author : Nishinoya Read All Parts 3.3K

ഒളുപ്പിച്ച മന്ദഹാസം ദേവുവിന്റെ ചുണ്ടിൽ വിരിഞ്ഞു. എന്താ ഇപ്പൊ നടന്നത് എന്ന് മനസ്സിലാക്കാൻ തേജസിന് ഇച്ചിരി സമയം എടുത്തു. കാര്യം മനസ്സിലായതും എന്തെന്നില്ലാത്ത സന്തോഷം അവനിലേക്ക് വന്ന് ചേർന്ന്. പുതപ്പും എടുത്ത് ദേവുവിന്റെ പക്കൽ വന്ന തേജസിന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.

"... ഏയ്.. എങ്ങോട്ടാ ഇത്..." ദേവുവിന്റെ അടുത്തായി കിടക്കാൻ ഒരുങ്ങിയതും ദേവു ചോദിച്ചു.

"... നീ അല്ലെ ഇവിടെ കിടന്നോളാൻ പറഞ്ഞെ..." സംശയത്തോടെ തേജസ്‌ ചോദിച്ചു.

"...ഇവിടെ കിടക്കാൻ പറഞ്ഞത് എന്റെ അടുത്ത്‌ അല്ല. അപ്പുറത്ത് കല്ലുവിന്റെ അടുത്ത..." അത് കേട്ടതും തേജസിന്റെ മുഖം വാടി.

പിന്നെ തേജസ്‌ കല്ലുവിന്റെ അടുത്ത് പോയി കിടന്നു. ഇപ്പൊ തേജസ്സിന്റെയും ദേവുവിന്റെയും നടുവിലെ മതിൽ ആയി കല്ലു മാത്രമേ ഉള്ളു. ചരിഞ്ഞു കിടന്ന് കല്ലുവിന്റെ നെഞ്ചിൽ പതിയെ തട്ടുമ്പോലെ ദേവു തേജസിനെ നോക്കി. വിഷമഭാവത്തിൽ എന്തൊക്കെയോ ചിന്തിക്കുന്ന തേജസിനെ കണ്ടപ്പോ അവളുടെ ഉള്ളിലെ കള്ളച്ചിരി മുഖത്ത് തെളിഞ്ഞു നിന്നു.

ദിവസങ്ങൾ പിന്നെയും കടന്നുപോയി ഇപ്പൊ കല്ലുവിനോടും ദേവുവിനോടും ഒപ്പമാണ് തേജസിന്റെ ഉറക്കം. ദേവു സ്കൂട്ടി ഓടിക്കാൻ പഠിച്ച് ഇപ്പൊ അതിൽ ആണ് ജോലിക്ക് പോക്ക് എല്ലാം വളരെ നല്ലപോലെ മുന്നോട്ട് പോവുന്നു.

"...ദേവു നാളെ കിച്ചുവിന്റെ അച്ഛന്റെയും അമ്മയുടെയും വെഡിങ് അനിവെർസറി ആണ്. നിന്നെയും കൂട്ടി ചെല്ലാൻ അവൻ പറഞ്ഞിട്ടുണ്ട്..." രാത്രിയിൽ അടുക്കളയിൽ നിന്ന ദേവുവിനോട് തേജസ്‌ കാര്യം പറഞ്ഞു.

"... നാളെ എപ്പോഴ പരിപാടി..." ദേവു തിരക്കി.

"... വലിയ പരുപാടി ഒന്നും ഇല്ല. ഉച്ചക്ക് കേക്ക് കട്ട്‌ ചെയ്ത് എല്ലാർക്കും ഊണ് കൊടുക്കും.

💬 Comments

View all comments