Chapter Title : തേജാത്മികം 13 [Nishinoya]
കാണാനും ഇല്ല. അവസാനം സഹികെട്ട് ഞാൻ ഷോപ്പിന് അകത്തേക്ക് കടന്നു. ചെല്ലുമ്പോൾ തന്നെ ദേവു ഇരിക്കുന്ന ബില്ല് സെക്ഷനിൽ ചെറിയൊരു ആൾകൂട്ടം. ഒപ്പം ഒരാളുടെ സൗണ്ട് ഉച്ചത്തിലും കേൾക്കുന്നുണ്ട്. കാര്യം എന്താന്ന് അറിയാൻ ആ തിരക്കിലേക്ക് നുഴഞ്ഞു കയറി.
"... സ്വർണം മോഷ്ടിക്കാൻ നോക്കിയതും പോരാ കൈയോടെ പിടിച്ചപ്പോ നുണ പറയുന്നോ... കള്ളി..." മാനേജർ ആരെയോ ഉച്ചത്തിൽ ശകാരിക്കുന്നതും കേട്ടാണ് ഞാൻ ആൾ കൂട്ടത്തിന് ഉള്ളിലേക്ക് കയറിയത്.
എന്താ സംഭവം എന്ന് നോക്കുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുഖം താഴ്ത്തി നിൽക്കുന്ന ദേവുവിനെയാണ് കാണുന്നത്.
"... ദേവു..." ദേവുവിന്റെ ആ അവസ്ഥാ കണ്ട് ഞാൻ പോലും അറിയാതെ എന്റെ ചുണ്ടുകൾ ആ പേര് ഉരുവിട്ടു.
"...ഏട്ടാ..." ആൾക്കൂട്ടത്തിന് ഇടയിൽ എന്നെ കണ്ടതും അവൾ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു കരഞ്ഞു. അവളുടെ ചുടുകണ്ണുനീർ എന്റെ നെഞ്ചിനെ പൊള്ളിച്ചു. ഞാൻ അവളെ എന്നോട് ചേർത്ത് നിർത്തി.
"... എന്താ...എന്താ ഇവിടെ പ്രശ്നം..." ഞാൻ അവിടെ കൂടി നിന്നവരോട് ചോദിച്ചു.
"...ഇതൊക്കെ ചോദിക്കാൻ നിങ്ങൾ ആരാ..." മാനേജർ ദേഷ്യത്തോടെ എന്നോട് ചോദിച്ചു.
"...ഞാൻ ഇവളുടെ ഭർത്താവ്..."
"...ഓ നിങ്ങൾ ആണോ ഇവളുടെ ഭർത്താവ് 😏. എടൊ പൈസ ഇല്ലെങ്കിൽ പണിയെടുത്ത് ഉണ്ടാക്കണം അല്ലാതെ മോഷ്ടിക്കയല്ല വേണ്ടത്..."
"... മോഷ്ടിച്ചെന്നോ ആര് ദേവുവോ..." കേട്ടത് വിശ്വസിക്കാനാകാതെ ഞാൻ ദേവുവിനെ നോക്കി. ഒന്നും പറയാൻ കഴിയാതെ താൻ ഒന്നും ചെയ്തില്ല എന്ന രീതിയിൽ അവൾ തലയാട്ടി.
"...ആഹ് നിങ്ങളുടെ ഭാര്യ തന്നെ. ഈ കൊച്ചിന്റെ സ്വർണ കൊലുസ് മോഷ്ടിക്കാൻ നോക്കി..." മാനേജർ പറഞ്ഞു.
"...
💬 Comments
View all comments