0%

Chapter Title : തേജാത്മികം 13 [Nishinoya]

Author : Nishinoya Read All Parts 3.4K

ഞാൻ... ഞാൻ... എടുത്തിട്ടില്ല ഏട്ടാ..." ദേവു എന്നെ നോക്കി കരഞ്ഞു പറഞ്ഞു. അത് കണ്ട് എന്റെ ചങ്ക് തകർന്നു.

"... എടുത്തിട്ടില്ലെന്നോ.. കള്ളം പറയുന്നോടി പെരും കള്ളി..." മാനേജർ ദേഷ്യത്തിൽ ഉറഞ്ഞു തുള്ളി.

"... ഹേയ്... വാക്കുകൾ സൂക്ഷിച്ചു സംസാരിക്കണം😡..." ഞാൻ മാനേജർക്ക് നേരെ വിരൽ ചൂണ്ടി.

"... ഓ നിങ്ങളുടെ ഭാര്യക്ക് ചെയ്യാം ഞാൻ പറഞ്ഞത് ആയോ കുറ്റം..."

"... നിങ്ങൾ ആരെങ്കിലും ഇവിടെ എന്താ സംഭവിച്ചത് എന്ന് ഒന്ന് പറയാവോ..." മാനേജറേ അവഗണിച്ച് അവിടെ കൂടിനിന്ന മറ്റുള്ളവരെ നോക്കി ഞാൻ ചോദിച്ചു.

"...ഞാൻ പറയാം. ഈ മാടം ബില്ല് അടക്കാനായി ബാഗിൽ നിന്നും പൈസ എടുക്കാൻ നോക്കുന്ന സമയത്ത് മാഡത്തിന്റെ ഒക്കത്ത് ഇരുന്ന കൊച്ചിന്റെ കാലിൽ തൊട്ടും തലോടിയും പദസ്വരം ഊരി എടുത്തു. ഷോപ്പിന് പുറത്ത് പോയ മാഡം കൊച്ചിന്റെ പാദസ്വരം കാണാൻ ഇല്ലാഞ്ഞിട്ട് തിരക്കി വന്നപ്പോ ഇവൾ അതുമായി മുങ്ങാൻ ശ്രെമിക്കുവായിരുന്നു. ഞങ്ങൾ എല്ലാം കൈയോടെ പൊക്കി..." എന്തോ വലിയ കാര്യം ചെയ്തപോലെ മാനേജർ പറഞ്ഞു തീർത്തു.

"... ദേവു എന്താ ഉണ്ടായേ..." ഞാൻ ദേവുവിനെ നോക്കി.

"... ഞാൻ... ഞാൻ... എടുത്തിട്ടില്ല ഏട്ടാ. ആ കുഞ്ഞിനെ കണ്ടപ്പോ നമ്മുടെ കല്ലുമോളെ പോലെ തോന്നി അതുകൊണ്ട് അതിനെ കൊഞ്ചിച്ചോണ്ട് ഞാൻ സംസാരിച്ചതാ. മാഡം ആയിരുന്നു അവസാനത്തെ കസ്റ്റമർ. മാഡം പോയപ്പോ മാനേജറോട് കിച്ചുവിന്റെ വീട്ടിൽ പോകുന്ന കാര്യം പറയാൻ ഇറങ്ങുമ്പോഴാ നിലത്ത് പാദസരം കിടക്കുന്നത് കണ്ടത്. അത് ആരുടേത് എന്ന് അറിയാൻ വേണ്ടി എടുത്ത് നോക്കുമ്പോഴാ ഇവരെല്ലാം..." പറഞ്ഞു മുഴുവിക്കാൻ കഴിയാതെ ദേവു

💬 Comments

View all comments