Chapter Title : തേജാത്മികം 13 [Nishinoya]
പൊട്ടിക്കരഞ്ഞു. ഞാൻ അവളുടെ തോളിൽ തട്ടി അശ്വസിപ്പിച്ചു.
"...കഥയൊക്കെ കൊള്ളാം കേൾക്കാൻ നല്ല രസം ഉണ്ട്😏..." മാനേജറുടെ വക പുച്ഛം എത്തി.
"... ഇവിടത്തെ മുതലാളിയുടെ റൂം ഏതാടാ😡..." മാനേജറുടെ അടുത്ത് ഞാൻ ചോദിച്ചു.
"... അതൊക്കെ നീ എന്തിനാ അറിയുന്നേ..."
"... കൂടുതൽ ചോദ്യം ഇല്ല..." എന്റെ ശബ്ദത്തിലെ ഗംഭീര്യവും ദേഷ്യത്തോടുള്ള നോട്ടവും കണ്ട് അവൻ എന്നെയും കൂട്ടി മുതലാളിയുടെ മുറിയിലേക്ക് പോയി. ഒപ്പം ഞാൻ ദേവുവിനെയും കൂട്ടി. മാനേജർ അകത്ത് കയറി എന്തോ സംസാരിച്ച ശേഷം എന്നെയും ദേവുവിനെയും അകത്തേക്ക് വിളിപ്പിച്ചു.
"...തേജസ് ഏട്ടാ... നിങ്ങൾ എന്താ ഇവിടെ..." ഡോർ തുറന്ന് അകത്തേക്ക് കയറിയതും ഇരുന്ന കസേരയിൽ നിന്നും ചാടി എഴുനേറ്റ് ഓണർ എന്റെ അടുത്തേക്ക് വന്നു. ഓണറുടെ പെരുമാറ്റം കണ്ട് ദേവൂവും മാനേജറും അന്തം വിട്ട് നിൽക്കാണ്.
"...സാർ ഇല്ലേ..." ചെറിയ പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.
"...അച്ഛൻ പുതിയ ഷോപ്പിന്റെ പേപ്പർ വർക്ക് ആയിട്ട് പോയേക്ക. ഇപ്പൊ ഇവിടത്തെ കാര്യങ്ങൾ നോക്കുന്നത് ഞാനാ. ഇത് ഇവിടത്തെ അക്കൗൻസിലെ..." ദേവുവിനെ സംശയത്തോടെ ഓണർ നോക്കി.
"...എന്റെ വൈഫ് ആണ്..." ദേവുവിനെ ചേർത്ത് നിർത്തി ഞാൻ പറഞ്ഞു.
"... ചേട്ടന്റെ മാര്യേജ് കഴിഞ്ഞോ. ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ..."
"...വലിയ അർഭാടം ഒന്നും ഇല്ലായിരുന്നു. അതാ ആരെയും ക്ഷണിക്കാത്തെ..." ഞാൻ പറഞ്ഞു.
"... തേജസ് ഏട്ടന്റെ വൈഫ് ആണെന്ന് അറിയില്ലായിരുന്നു കേട്ടോ..." ദേവുവിനെ നോക്കി സൗമ്യമായി ഓണർ പറഞ്ഞു. എന്താ ഇവിടെ നടക്കുന്നെ എന്ന് അറിയാതെ വായും പൊളിച്ചു നിലക്കാണ് ദേവു. ശേഷം അവിടെ നടന്ന കാര്യം
💬 Comments
View all comments