0%

Chapter Title : തേജാത്മികം 13 [Nishinoya]

Author : Nishinoya Read All Parts 3.3K

സ്റ്റാർട്ട്‌ ആക്കിയേ..." മാനേജർ ഞങ്ങൾക്ക് നേരെ ചാവി നീട്ടിയതും ഞാൻ ദേവുവിനോട് പറഞ്ഞു.

"... അതെ. എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല..." മാനേജരുടെ കൈയിൽ നിന്നും മടിച്ച് മടിച്ച് ചാവി വാങ്ങി ദേവു സ്വകാര്യം പോലെ എന്റെ കാതിൽ പറഞ്ഞു.

"...😲ങേ...നിനക്ക് വണ്ടി ഓടിക്കാൻ അറിയില്ലേ..." ഇത്തവണ ശെരിക്കും ഞെട്ടിയത് ഞാൻ ആയിരുന്നു. ഞാൻ ദേവുവിനെ നോക്കിയതും ജാളിയതയോട് ദേവു ഇല്ലന്ന് തലയാട്ടി.

ദൈവമേ ഇത് വല്ലാത്ത അവസ്ഥ ആയല്ലോ. പിന്നെ അധികം ചിന്തിക്കാതെ ഞാൻ തന്നെ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് നാരങ്ങയുടെ മേലിൽ കൂടി കയറ്റി ഇറക്കി. കല്ലു ഇതെല്ലാം കണ്ട് കൈയടിച്ചു. തിരിച്ച് വീട്ടിലേക്ക് ഞാൻ സ്കൂട്ടിയിലും കിച്ചു താറും ഓടിച്ചു. അന്നത്തെ ദിവസം ദേവുനെ കാണുമ്പോൾ എല്ലാം ഞാൻ ചിരി അടക്കാൻ നല്ല പാടുപെട്ടു. ഞാൻ ചിരിക്കുന്നത് കണ്ടാൽ ദേവു എന്നെ നോക്കി ദഹിപ്പിക്കും.

"...എന്തിനാ മനുഷ്യ ഇങ്ങനെ ഇരുന്ന് കിണിക്കുന്നെ..." ഉച്ചക്ക് ചോർ കഴിക്കാൻ ഇരുന്നപ്പോഴും അവളെ നോക്കി കളിയാക്കി ചിരിച്ചതും ദേവു എന്നോട് ചൂടായി.

"...ഞാൻ വിചാരിച്ചത് നീ ഡ്രൈവിംഗ് കില്ലാഡി ആണെന്ന് ആണ്. എന്നിട്ട്..." ചിരി അടക്കി ഞാൻ പറഞ്ഞു.

"...അത്... എല്ലാർക്കും എല്ലാം അറിയണം എന്നൊന്നും ഇല്ല..." ദേവു ഉരുണ്ട് കളിക്കാൻ നോക്കി.

"...ഉവ്വ് ഉവ്വേ..."

"...അല്ല എന്നോട് ചോദിക്കാതെ എനിക്ക് വണ്ടി എടുത്ത് തന്നിട്ട് കുറ്റം എനിക്കയോ..." ദേവു എന്നെ കുറ്റപ്പെടുത്തി.

"... നിനക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതിയ ഞാൻ പറയാതിരുന്നേ. പക്ഷെ നിനക്ക് വണ്ടി ഓടിക്കാൻ അറിയില്ലെന്ന് ഞാൻ അറിഞ്ഞോ..."

"...അച്ഛാ

💬 Comments

View all comments