Chapter Title : തേജാത്മികം 13 [Nishinoya]
ഈ അമ്മക്ക് ഒന്നും അറിയില്ല അല്ലെ..." കുഞ്ഞി പല്ലുകൾ കാട്ടി കല്ലു ചിരിക്കാൻ തുടങ്ങി.
"...ദേ കല്ലു മിണ്ടാതിരുന്ന് കഴിച്ചില്ലെങ്കിൽ നീ എന്റേന്ന് വാങ്ങും കേട്ടോ 😡..." ദേവു കല്ലുവിനോട് തട്ടിക്കേറി.
"... ഹാ നിനക്ക് ഡ്രൈവിംഗ് അറിയാത്തതിന് നീ എന്തിനാ മോളോട് ചൂടാവുന്നെ..." ഞാൻ പിന്നെയും കളിയാക്കാണെന്ന് മനസ്സിലായതും ദേവു കഴിപ്പ് മതിയാക്കി പാത്രവും എടുത്ത് അടുക്കളയിലേക്ക് പോയി. കല്ലുവിനെ നോക്കി ഒന്ന് കണ്ണ് ചിമ്മിയ ശേഷം ഞാനും പാത്രവുമായി അടുക്കളയിലേക്ക് പോയി.
"... നമ്മുടെ കാര്യം ആർക്കും അറിയണ്ടല്ലോ. എല്ലാർക്കും കളിയാക്കാന ഉത്സാഹം..." കലപില സൗണ്ട് ഉണ്ടാക്കി സിങ്കിലേ പാത്രങ്ങൾ കഴിക്കുന്ന ദേവു സ്വയം എന്തൊക്കെയോ പറഞ്ഞോണ്ട് ഇരുന്നു.
"...നീ ആ പാത്രങ്ങൾ ഒക്കെ നശിപ്പിക്കൊ..." ഞാൻ അത് ചോദിച്ചതും ദാഹിപ്പിക്കുന്ന നോട്ടം എന്റെ മേലേക്ക് പാഞ്ഞു. ഒരു നിമിഷം ഞാൻ ഭസ്മം ആയിപോവോ എന്ന് തോന്നി. ശേഷം വീണ്ടും അവൾ തന്റെ ജോലിയിൽ തുടർന്നു.
"... ഹാ ഞാൻ ഇങ്ങനെ തമാശക്ക് ഓരോന്ന് പറയുന്നെന്നു കരുതി നീ ഇങ്ങനെ ഡെസ്പ് ആകല്ലേ..." ദേവുവിനെ സമാധാനിപ്പിക്കാൻ നോക്കി.
"...അല്ലെങ്കിലും മറ്റുള്ളവരെ കുത്തി നോവിക്കുന്നത് ആണെല്ലോ നിങ്ങളുടെ തമാശ..." ചങ്കിൽ കത്തി കുത്തും പോലെയാണ് എന്നിൽ ആ വാക്കുകൾ വന്ന് പതിച്ചത്. പുഞ്ചിരിയോടെ നിന്ന എന്റെ മുഖം മങ്ങി.
"...സോറി ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞത് അല്ല..." എന്റെ പ്രതികരണം ഒന്നും കിട്ടാതെ തിരിഞ്ഞ് നോക്കുമ്പോഴാണ് ദേവു എന്റെ മുഖം ശ്രെദ്ധിച്ചത്. അപ്പോഴാണ് അവൾ പറഞ്ഞതിന്റെ പൊരുൾ അവൾക്ക് പിടികിട്ടിയത്.
"...എനിക്ക് സൈക്കിൾ ഒക്കെ ചവിട്ടാൻ
💬 Comments
View all comments