0%

Chapter Title : തേജാത്മികം 14 [Nishinoya]

Author : Nishinoya Read All Parts 4.7K

പച്ചക്കറി അരിയുന്ന വേളയിലും തേജസിനെ പറ്റി വാ തോരാതെ സംസാരിക്കുന്ന ദേവുവിനെ തന്നെ നോക്കുന്ന വേദികയോട് ദേവു ചോദിച്ചു.

"...ഏയ്യ് നിനക്ക് വന്ന മാറ്റം കണ്ട് നോക്കി നിന്നതാ..." വേദിക പറയുന്നത് മനസ്സിലാവാതെ സംശയത്തോടെ ദേവു വേദികയെ നോക്കി.

"...ഞാൻ കണ്ടിട്ടുള്ള എനിക്ക് അറിയാവുന്ന ദേവു ഒന്ന് ചിരിച്ചു ഞാൻ കണ്ടിട്ടില്ല, കാര്യം ഇല്ലാതെ ആരോടും സംസാരിച്ചു കണ്ടിട്ടില്ല, എപ്പോഴും മുഖം കടുപ്പിച്ച് ആരോടൊക്കെയോ ദേഷ്യം ഉള്ളപ്പോലുള്ള മുഖ ഭാവം..." വേദിക ഒന്ന് നിർത്തി.

"... ഞാൻ ദേവേട്ടനോട് ചോദിച്ചിട്ടുണ്ട് നിനക്ക് ചിരിക്കാൻ അറിയില്ലേ എന്ന്. അപ്പൊ ദേവേട്ടൻ പഴയ ചിരിച്ചു കളിച്ച് എല്ലാരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന വായാടിയുടെ കഥ പറയുമായിരുന്നു. എന്നാൽ എനിക്ക് അതൊന്നും ഒട്ടും ഉൾകൊള്ളാൻ കഴിഞ്ഞില്ല. കാരണം ഏട്ടൻ പറഞ്ഞ ദേവൂവും എനിക്ക് അറിയാവുന്ന ദേവൂവും തമ്മിൽ ആനയും ആടും തമ്മിലുള്ള വെത്യാസം ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ എനിക്ക് ഊഹിക്കാൻ പറ്റുന്നുണ്ട് ആ പഴയ ദേവു എങ്ങനെ ആണെന്ന്..." അതിന് ദേവു ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

"... മനസിന് സന്തോഷം ഉണ്ടെങ്കിൽ അല്ലെ അത് മുഖത്തും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും പ്രകടമാവു. ജീവിതത്തിൽ ഞാൻ ഏറ്റവും വെറുക്കുന്നത് കല്യാണം കഴിഞ്ഞുള്ള ജീവിതം ആയിരുന്നു. എന്നാൽ ഇപ്പൊ ആ ജീവിതം ഞാൻ അസ്വതിക്കുന്നുണ്ട്..."

"... മനസിന് മാത്രമേ സന്തോഷം ഉള്ളോ ശരീരത്തിന് ഇല്ലേ... " വേദിക കളിയാക്കികൊണ്ട് ചോദിച്ചു.

"... ഒന്ന് പോടീ അവിടെന്ന്..." അത് പറയുമ്പോൾ നാണത്താൽ ദേവുവിന്റെ കവിൾ ചുമന്നു.

"... എന്താണ് നാത്തൂനും നാത്തൂനും തമ്മിൽ ഒരു ചർച്ച..." അടുക്കളയിലേക്ക്

💬 Comments

View all comments