Chapter Title : തേജാത്മികം 15 [Nishinoya]
കടിക്കുന്നത് നമ്മൾ അറിയേ ഇല്ല. അല്ലെ മോളെ..." മാമിയുടെ മുന വെച്ചുള്ള ചോദ്യം കെട്ട് ദേവു അങ്ങ് ഇല്ലാണ്ടായി.
"... മാമനെ കണ്ടില്ലല്ലോ. ഞാൻ ഒന്ന് നോക്കട്ടെ..." മാമന്റെ പേരും പറഞ്ഞ് ദേവു പതിയെ അവിടെന്ന് തടി തപ്പി.
"... ഇപ്പോഴല്ലേ നിങ്ങളുടെ പണി എന്തായിരുന്നെന്ന് മനസ്സിലായെ..." മാമി എന്നെ അടിമുടി നോക്കിക്കൊണ്ട് എനിക്കിട്ടും കുത്തി. ഞാൻ അതിന് ഒന്ന് ഇളിച്ചു കാട്ടി.
"... മാമി ചുമ്മാ അതും ഇതും പറയാതെ വന്ന് ചോർ എടുത്തെ. എനിക്ക് നല്ല വിശപ്പ് ഉണ്ട് കേട്ടോ..." ഇനിയും നിന്ന് നാറണ്ട എന്ന് കരുതി വിഷയം മാറ്റി മാമിയെയും കൊണ്ട് അകത്തേക്ക് പോയി.
കല്ലുവും മാമനും മാമിയും നേരത്തെ കഴിച്ചത് കൊണ്ട് മാമി എനിക്കും ദേവുവിനും ചോർ വിളമ്പി തന്നു. ഞങ്ങൾ കഴിക്കുന്ന സമയത്ത് മാമി കല്ലുവിനെ കുളുപ്പിച്ച് കൊണ്ട് വന്ന കുപ്പായം അണിയിച്ചു. മാമി കല്ലുവിന് മുടി പിന്നിയിട്ട് കൊടുക്കുന്നതും ഒരുക്കുന്നതുമെല്ലാം ഏറെ സന്തോഷത്തോടെ ഞാനും ദേവൂവും നോക്കി കണ്ടു.
"... അടുത്ത തവണ കല്ലുമോൾ വരുമ്പോൾ അമ്മമ്മ പുതിയ കഥ പറഞ്ഞു തരാവേ..." അതിന് മാമിയെ കെട്ടിപ്പിച്ച് കവിളിൽ ഉമ്മ കൊടുത്തായിരുന്നു കല്ലുവിന്റെ മറുപടി. അവിടെന്ന് നേരെ ഞങ്ങൾ അടുത്തുള്ള തുണികടയിലേക്ക് പോയി.
"... നൈറ്റ് ഡ്രെസ്സ് കളക്ഷൻ എവിടെയാ..." ദേവുവിന് കുറച്ച് ടോപ്പും സാരിയും കല്ലുവിന് കുപ്പായവും എടുത്ത ശേഷം ഞാൻ സെയിൽസ് ഗേളിനോട് ചോദിച്ചു.
"... അപ്പുറത്ത് ആണ് സാർ..." ഞങ്ങളെ അടുത്തുള്ള സെക്ഷനിലേക്ക് കൂട്ടികൊണ്ട് പോയി.
"... നൈറ്റ് ഡ്രെസ്സ് എന്തിനാ വാങ്ങുന്നെ. ആവിശ്യത്തിന്
💬 Comments
View all comments