0%

Chapter Title : തേജാത്മികം 15 [Nishinoya]

Author : Nishinoya Read All Parts 5.5K

അധികം വീട്ടിൽ ഉണ്ടല്ലോ..." സെയിൽസ് ഗേളിന് പിന്നാലെ നടക്കവേ എന്റെ കൈയിൽ പിച്ചികൊണ്ട് ദേവു ചോദിച്ചു.

"... എന്റെ ഭാര്യക്ക് എന്ത് വേണം എത്രയെണ്ണം വേണം എന്ന് ഞാൻ തീരുമാനിക്കും കേട്ടല്ലോ..." അത് കേട്ടതും ദേവു ഒന്ന് അടങ്ങി.

അവിടെ ചെന്ന് ഗൗണും, സ്ലീവ് ലെസ്സും, നെറ്റും, എക്സ്പോസ്ഡ് അങ്ങനെ പല തരത്തിലുള്ള എനിക്ക് ഇഷ്ട്ടപെട്ട വസ്ത്രങ്ങൾ ഞാൻ വാങ്ങി കൂട്ടി.

"... ദേ ഏട്ടാ ഇതൊന്നും ഞാൻ ഇടൂല കേട്ടോ..." എന്റെ സെലെക്ഷൻ കണ്ട് കിളി പാറിയ ദേവു എന്നോട് അടക്കം പറഞ്ഞു.

"... നീ ഇടും മോളെ അതിനുള്ള വഴിയൊക്കെ എനിക്ക് അറിയാം..." എന്റെ നിർബത്തിന് വഴങ്ങി ദേവു അതെല്ലാം വാങ്ങി.

അവിടെന്ന് പർച്ചെയ്‌സ് കഴിഞ്ഞ് ഞങ്ങൾ നേരെ ബീച്ച്ലേക്ക് പോയി. കടൽ കണ്ടതും കല്ലു ഫുൾ ഓൺ. ഞാനും ദേവൂവും അവൾക്ക് ഒപ്പം ഏറെ നേരം കടലിൽ കളിച്ചു. ശേഷം കരയിലെ ഒരു വശത്ത്‌ ആയി ഞങ്ങൾ ഇരുന്നു. കല്ലു കുറച്ചു മാറി ഇരുന്ന് മണലിൽ കളിക്കായിരുന്നു.

"... നീ ഇത് എന്താടി നോക്കുന്നെ..." കഴുത്തിലാകെ വിരലോട്ടിച്ചു പരതുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.

"... ഏട്ടാ നോക്കിക്കേ കഴുത്തിൽ അത്രക്കും പാടുകൾ ഉണ്ടോ. പെട്ടെന്ന് നോക്കിയാൽ കാണാൻ പറ്റോ..." ദേവുവിന്റെ സംശയം കേട്ട് എനിക്ക് ചിരി വന്നു.

"... പോ അവിടെന്ന്. വേണ്ടാത്ത ഓരോന്ന് ചെയ്ത് വെച്ചിട്ട് ഇരുന്ന് ചിരിക്കുന്നത് കണ്ടില്ലേ. കല്ലുവിന്റെയും മാമിയിയുടെയും ചോദ്യത്തിന് മുന്നിൽ ഞാൻ നിന്ന് ഉരുകി. പിന്നെ ആ സെയിൽസ് ഗേൾസിന്റെ അടക്കം പറച്ചിലും ചിരിയും കണ്ട്

💬 Comments

View all comments