Chapter Title : തേജാത്മികം 15 [Nishinoya]
മനുഷ്യന്റെ തൊലി ഉരിഞ്ഞു..." മുഖവും വീർപ്പിച്ച് ദേവു പരാതി പറഞ്ഞു.
"... ഹാ നീ എന്തിനാടി നാണിക്കുന്നെ. ഞാൻ ഇല്ലേ ..." അതും പറഞ്ഞ് ദേവുവിനെ എന്നോട് ചേർത്ത് ഇരുത്തി അവളുടെ നെറുകയിൽ ഉമ്മ കൊടുത്തു.
"... ഏട്ടൻ ഇങ്ങനെ കളിയാക്കുമ്പോഴാ എനിക്ക് വിഷമം വരുന്നേ..." എന്റെ കൈയിലൂടെ കൈ കോർത്ത് എന്റെ തോളിൽ ചാരി കിടന്ന് ദേവു പരിഭവം പറഞ്ഞു.
"... എനിക്ക് കളിയാക്കാനും സ്നേഹിക്കാനും നീയും മോളും അല്ലെ ഉള്ളു..." അതിന് ശേഷം ദേവു ഒന്നും മിണ്ടിയില്ല.
"... ദേവു ഇപ്പൊ നീ ഹാപ്പി അല്ലെ..." കടലിലേക്ക് നോക്കി ഞാൻ ചോദിച്ചു.
"... ഒരുപാട്. ഞാൻ ആഗ്രഹിച്ചതിനേക്കാൾ എത്രയോ മടങ്ങ് സന്തോഷം എനിക്ക് ഇപ്പൊ കിട്ടുന്നുണ്ട് അറിയോ..." ദേവുവിന്റെ ആ വാക്കുകൾ മതിയായിരുന്നു എന്റെ മനസ് നിറയാൻ.
സൂര്യൻ കടലിലേക്ക് താഴ്ന്ന് ഇറങ്ങുന്നവരെ ഞങ്ങൾ ആ കടൽ തീരത്ത് ഇരുന്നു. രാത്രി ഹോട്ടലിൽ നിന്നും ഫുഡും കഴിച്ചാണ് തിരികെ വീട്ടിലേക്ക് പോയത്.
ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നുപോയി. നീതുചേച്ചി ഭർത്താവിന്റെ അടുത്തേക്ക് പോയേൽ പിന്നെ ഷോപ്പിലെ കാര്യങ്ങൾ പൂർണമായും ദേവൂവാണ് നോക്കുന്നത്. ആദ്യം കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഇപ്പൊ എല്ലാം നല്ലപോലെ കൊണ്ട് പോവുന്നുണ്ട്.
"... ഗുഡ് മോർണിംഗ് മേടം എന്താ വേണ്ടത്..." രാവിലെ ഷോപ്പിലേക്ക് വന്ന കസ്‌റ്റമറിനോട് ദേവു ചോദിച്ചു.
"... Who are you...?" എന്നെ അടിമുടി നോക്കിക്കൊണ്ട് ആ സ്ത്രീ ചോദിച്ചു.
"... ഞാൻ ഇവിടത്തെ സ്റ്റാഫ് ആണ്..." അവരുടെ ചോദ്യം ഇഷ്ട്ടപെട്ടില്ലെങ്കിലും ഞാൻ ഉത്തരം പറഞ്ഞു.
"... ഓ പുതിയ
💬 Comments
View all comments