0%

Chapter Title : തേജാത്മികം 15 [Nishinoya]

Author : Nishinoya Read All Parts 5.5K

ആൾ ആണല്ലേ. നോക്കു കുട്ടി ഞാൻ വന്നത് തേജുവിനെ കാണാൻ ആണ്..." വലിയ ആറ്റിട്യൂട് ഇതാണ് പെണ്ണിന്റെ സംസാരം.

"... തേജു എന്നൊരാൾ ഇവിടെ ഇല്ലല്ലോ..." ഞാൻ പറഞ്ഞു.

"... I mean തേജസ്‌..." നാണത്താൽ അവർ മൊഴിഞ്ഞു.

"...എന്താ ചേച്ചി ഇവിടൊരു ബഹളം..." ഇവരുടെ ഇടയിലേക്ക് കിച്ചു കയറി വന്ന് ദേവുവിനോട് ചോദിച്ചു.

"...ദേട... നിന്റെ ആശാനേ തേടി വന്നതാ. വിളിക്ക് നിന്റെ ആശാനേ..." പുച്ഛത്തോടെ ഞാൻ കിച്ചുവിനോട് പറഞ്ഞതും അവൻ തേജസിനെ വിളിക്കാൻ പോയി.

"...ആഹ് തേജു, ഞാൻ എത്രനേരമായി വന്നിട്ടെന്ന് അറിയോ? നീ എവിടായിരുന്നു..." തേജസിനെ കണ്ടതും ആടികുഴഞ്ഞ് അവൾ അവന്റെ അടുത്തേക്ക് പോയി.

"... ഞാൻ അപ്പുറത്ത് പണിയിൽ ആയിരുന്നു മാഡം. എന്താ മാഡം വന്നത്..." തേജസ്‌ കാര്യം തിരക്കി.

"... നിനക്ക് നല്ല അടി കിട്ടും കേട്ടോ. എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ മാഡം എന്ന് വിളിക്കരുതെന്ന്..." തേജസിനെ തല്ലാനായി കൈ ഓങ്ങി കൊണ്ട് അവർ പറഞ്ഞു.

"... സോറി മാഡം. ശീലിച്ചു പോയി..." പുഞ്ചിരിച്ചുകൊണ്ട് തേജസ്‌ പറഞ്ഞു.

"... അല്ല ഇതാരാ പുതിയ സ്റ്റാഫ്‌. ഇവൾക്ക് വലിയ ജാട ആണല്ലോ..." എന്നെ ചൂണ്ടികൊണ്ട് അവൾ തേജസിനോട് ചോദിച്ചു. എനിക്ക് ആണെങ്കിൽ ഏട്ടനോടുള്ള ഇവളുടെ സ്വാതന്ത്രം കണ്ടിട്ട് ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു.

"... ഓ ഞാൻ പറയാൻ മറന്നു. ഇത് എന്റെ വൈഫ്‌ ആണ് മാഡം..."

"... ഓ മൈ ഗോഡ്..! തേജു നിന്റെ കല്യാണം കഴിഞ്ഞോ..." വിശ്വസിക്കാൻ ആകാതെ അവർ ചോദിച്ചു. അതിന് തേജസ്‌ ഒന്ന് പുഞ്ചിരിച്ചു.

"... അല്ല,

💬 Comments

View all comments