0%

Chapter Title : തേജാത്മികം 15 [Nishinoya]

Author : Nishinoya Read All Parts 5.5K

മാഡം വന്ന കാര്യം പറഞ്ഞില്ല..." തേജസ്‌ നേരെ കാര്യത്തിലേക്ക് കടന്നു.

"...ഓ ഞാൻ അത് മറന്നു. എന്റെ വണ്ടി ഒന്ന് തട്ടി പെയിന്റ് കുറച്ചുപോയി. പിന്നെ സ്റ്റീരിയോ പഴയ പോലെ സൗണ്ട് ഇല്ലടാ..." അവർ തേജസിനെയും കൂട്ടി അവരുടെ വണ്ടിക്ക് അരികിലേക്ക് പോയി.

"... ടാ കിച്ചു ഇങ്ങു വന്നേ. ഏതാടാ ആ ഇളക്കകാരി..." തേജസേട്ടൻ അവർക്ക് ഒപ്പം പോയതും ഞാൻ കിച്ചുവിനോട് ചോദിച്ചു.

"...ഒ അത് ഇടക്ക് ഇടക്ക് വണ്ടിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ കൊണ്ട് വരുന്നതാ. സത്യത്തിൽ വണ്ടി കംപ്ലയിന്റ് ആയിട്ട് വരുന്നതൊന്നുമല്ല..." കിച്ചു നാണത്തോടെ പറഞ്ഞു.

"...പിന്നെന്തിനാ വരുന്നേ..." ഞാൻ കിച്ചുവിനെ സൂക്ഷിച്ചു നോക്കി.

"... ആശാനേ കാണാൻ വരുന്നതാ..." 🫣 നാണത്തോടെ കിച്ചു മൊഴിഞ്ഞു.

"...ഏട്ടനെ കാണാനോ 😲..." കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ എടുത്ത് ചോദിച്ചു.

"... അതെ ചേച്ചി. ഇതുപോലെ വണ്ടിക്ക് ഓരോ പണിയുണ്ടെന്ന് പറഞ്ഞു ഇങ്ങോട്ട് വരും. നമ്മൾ ആരും നോക്കിയാൽ അവർക്ക് പറ്റില്ല ആശാൻ തന്നെ നോക്കണം. പിന്നെ ആശാനോട് കൊഞ്ചി കുഴഞ്ഞു ഇവിടെ നിന്ന് പോവുമ്പോൾ ഒരു സമയം ആകും..." കിച്ചു എന്റെ അടുത്ത്‌ വന്ന് അടക്കം പറഞ്ഞു.

"...ഇവർക്ക് ചോദിക്കാനും പറയാനും ആരും ഇല്ലേ..." ദേഷ്യത്തോടെ ഞാൻ കിച്ചുവിനോട് ചോദിച്ചു.

"... ഒന്ന് കെട്ടി ഡിവോഴ്സ് ആയത. ഇപ്പൊ ആശാനെയാ നോട്ടം ഇട്ടേക്കുന്നെ..." കിച്ചു പറഞ്ഞതും എനിക്ക് ടെൻഷൻ ആയി.

"...നീ ഒന്ന് മാറിയെടാ..." കിച്ചുവിനെ തള്ളിമാറ്റി ഷോപ്പിന്റെ ഗ്ലാസ്സിലൂടെ തേജസ്‌ ഏട്ടനെയും അവളെയും ഞാൻ ഒളിഞ്ഞു നോക്കി.

"... കണ്ടോ കണ്ടോ.

💬 Comments

View all comments