Chapter Title : തേജാത്മികം 15 [Nishinoya]
ആ പെണ്ണുമ്പുള്ള ആശാനോട് തൊട്ടുരുമ്മി കൊഞ്ചണത് കണ്ടോ. ഇങ്ങനെ പോവാണെങ്കിൽ ചേച്ചിയുടെ കാര്യം പോക്കാ..." എന്റെ പിന്നിലായി വന്ന് കിച്ചു അത് പറഞ്ഞതും ഞാൻ കൂടുതൽ ടെൻഷൻ അടിച്ച് നഖം കടിച്ചു.
"... ചേച്ചി നോക്കിക്കോ ഇപ്പൊ രണ്ടും കൂടി കാറിൽ കേറി ഡോർ ക്ലോസ് ചെയ്യും..." കിച്ചു അത് പറഞ്ഞതും ഞാൻ അവരെ തന്നെ നോക്കി നിന്നു. അവൻ പറഞ്ഞപോലെ രണ്ടും കാറിന്റെ ഫ്രണ്ടിൽ കയറി ഡോർ അടച്ചു.
"... തീർന്ന് ചേച്ചി തീർന്ന്. നമ്മുടെ ആശൻ കൈവിട്ട് പോയി. ചേച്ചി ഒന്നും പറയാതെ ഇങ്ങനെ നിക്കുന്നൊണ്ട ആശൻ ഇങ്ങനെയൊക്കെ ചെയ്യുന്നേ..." കിച്ചു എന്നെ എരിവ് കേറ്റികൊണ്ട് ഇരുന്നു.
"... രണ്ടിനെയും ഞാൻ ഇന്ന് കൊല്ലും നീ നോക്കിക്കോ😡..." ദേഷ്യത്തോടെ ഞാൻ അ കാറിന്റെ അടുത്തേക്ക് നീങ്ങി.
ദേഷ്യത്തോടെ ചാടിത്തുള്ളി ചെന്ന് കാറിന്റെ ഡോർ തുറക്കുമ്പോൾ കാണുന്നത് സ്റ്റീരിയോ ചെക്ക് ചെയ്യുന്ന തേജസിനെ ആണ്.
"... എന്താ ദേവു..." തേജസും ആ സ്ത്രിയും ദേവുവിനെ അത്ഭുതത്തോടെ നോക്കി.
"... ആ അത്... ഏട്ടനെ കിച്ചു വിളിക്കുന്നു..." പെട്ടെന്ന് വായിൽ വന്നത് പറഞ്ഞു.
"... അവൻ എന്തിനാ ഇപ്പൊ എന്നെ വിളിക്കുന്നെ..." അതും പറഞ്ഞ് തേജസ് കാറിൽ നിന്നും ഇറങ്ങുമ്പോൾ ഷോപ്പിന്റെ വാതിൽക്കൽ തന്നെ കിച്ചു നിൽപ്പുണ്ടായിരുന്നു.
"... എന്തിനാടാ എന്നെ വിളിച്ചേ..." തേജസേട്ടൻ അവിടെ നിന്ന് കിച്ചുവിനോട് വിളിച്ചു ചോദിച്ചു.
"... ഞാൻ വിളിച്ചില്ലല്ലോ ആശാനേ..." കിച്ചു കൈ മലർത്തിയതും ഞാൻ പെട്ടു.
"...നിനക്ക് എന്താ ദേവു പ്രശ്നം..." ക്ഷമകേട്ടിട്ട് ആണെന്ന് തോന്നുന്നു ഏട്ടൻ അങ്ങനെ
💬 Comments
View all comments