Chapter Title : തേജാത്മികം 2 [Nishinoya]
തനു പറഞ്ഞത് ഇഷ്ടമാവാതെ അവൻ ക്ലാസ്സിലേക്ക് പോവാൻ ഒരുങ്ങി.
"... നിക്ക്... നിക്ക്... പോവല്ലേ... അന്ന് ആൾ അറിയാതെയാ അങ്ങനെ ഒക്കെ സംസാരിച്ചത് സോറി..." ലൈബ്രറിയിൽ ഉണ്ടായ സംഭവത്തിൽ തനു അജുവിനോട് മാപ്പ് പറഞ്ഞു.
"... ആൾ അറിഞ്ഞില്ല എങ്കിലും ആദ്യം കാണുന്ന ഒരാളോട് ഇങ്ങനെ ആണോ സംസാരിക്കുന്നെ..."
"... ഞാൻ സോറി പറഞ്ഞില്ലേ ചേട്ട എന്നോട് ക്ഷമിക്ക്. Friends..." തനു അജുവിന് നേരെ കൈനീട്ടി. ഞാനും ആകാംഷയോടെ നോക്കി ഇച്ചിരി ബലം പിടിച്ചെങ്കിലും ചെറിയ ചിരിയോടെ അവൾക്ക് കൈകൊടുത്തു.
"... സോറി പറഞ്ഞാൽ മാത്രം പോരാ. ചായക്ക് രണ്ട് കടി കൂടി ഓഫർ ചെയ്താലേ ഫ്രണ്ട് ആയിട്ട് കൂടെ കൂട്ടാൻ പറ്റു..." ഇച്ചിരി വെയിറ്റ് ഇട്ടാണ് അജുവിന്റെ ഡിമാൻഡ്. കണ്ട് നിന്ന ഞാൻ പോലും അറിയാതെ ചിരിച്ചുപോയി. ഞാൻ ചിരിക്കുന്നത് എങ്ങാനും അവൻ കണ്ടാൽ ഇപ്പൊ എന്റെ മയ്യത്ത് എടുക്കാം.
"... അതിനെന്താ ചേട്ട ചേട്ടന് ഇഷ്ട്ടം ഉള്ളത് എടുത്തോ ഇന്നത്തെ ചിലവ് എന്റെ വക..." സന്തോഷത്തോടെ തനു പറഞ്ഞു.
"... അപ്പൊ നമ്മൾ കട്ട ഫ്രണ്ട്‌സ്. നിങ്ങൾ സംസാരിക്ക് ഞാൻ എന്റെ പരിപാടിയിലേക്ക് കടക്കട്ടെ..." കൈ രണ്ടും കൂട്ടി തിരുമി അജു കടികൾ വച്ചിരിക്കുന്ന ചില്ലിൻ കൂട്ടിലേക്ക് നടന്നു.
"... നീ ഇവിടെ എന്ത് കാണാൻ ഇരിക്ക വല്ലതും വേണം എങ്കിൽ എന്റെ ഒപ്പം വന്നോ..." പാതി വരെ എത്തിയ അജു അഞ്ജലിയെയും നിർബന്ധിച്ചു വിളിച്ചോണ്ട് പോയി.
"... രണ്ടും കൂടി എന്റെ പേഴ്‌സ് കാലി ആക്കോ..."അജുവിന്റെ ആവേശത്തോടെയുള്ള പോക്ക് കണ്ട് തനു എന്നോട്
💬 Comments
View all comments