Chapter Title : തേജാത്മികം 3 [Nishinoya]
തേജസ് വിഷ് ചെയ്തു അപ്പോഴും അവൾ അവനിൽ നിന്നും അടർന്നു മാറിയിട്ടുണ്ടായിരുന്നില്ല. വിഷ് ചെയ്തതിന് സന്തോഷ സൂചകമായി തേജസിന്റെ കവിളിൽ സ്നേഹ ചുംബനം നൽകി.അതിൽ ഉണ്ടായിരുന്നു എല്ലാം.
"... സ്നേഹ പ്രകടനം കഴിഞ്ഞങ്കിൽ കേക്ക് കട്ട് ചെയ്‌യായിരുന്നു..." ഞാൻ പറഞ്ഞതും തനു എന്നിൽ നിന്നും വിട്ടുമാറി.
"... എന്റെ ചക്കര കരയായിരുന്നെന്ന് തോന്നുന്നല്ലോ..."
"... ഞാൻ കരഞ്ഞിട്ടൊന്നുമില്ല..." ചുണ്ടു കോട്ടി അവൾ കണ്ണ് തുടച്ചു ശേഷം വലിയ ജാടയിട്ട് എന്റെ കൈയിലെ കേക്കും വാങ്ങി റൂമിലേക്ക് പോയി പിന്നാലെ ഞാനും.
"... Happy birthday to you....
....Happy birthday dear thanu....
... Happy birthday to you..." തനു മെഴുകുതിരി ഊതി കെടുത്തി കേക്ക് കട്ട് ചെയ്തപ്പോ ഞാൻ പാട്ടുപാടി വിഷ് ചെയ്തു ശേഷം ഒരു പീസ് എന്റെ വായിൽ വച്ചു തന്നു തിരിച്ചു ഞാനും.
"... Wait ഞാൻ ഇപ്പൊ വരാട്ടോ..." അത് പറഞ്ഞ് ഞാൻ തിരികെ ബാൽക്കണിയിലേക്ക് പോയി. തിരിച്ചു വന്നപ്പോ തനു ഒരു കാളിലായിരുന്നു.
"... ആരാ വിളിച്ചേ..." ആകാംഷയോടെ ഞാൻ ചോദിച്ചു.
"... എന്റെ കസിൻ ഇല്ലേ അവന വിളിച്ചേ. എല്ലാ കൊല്ലവും അവന ആദ്യം എന്നെ വിഷ് ചെയ്യുന്നേ..."
"... ആണോ 😒..." എന്റെ മുഖം മാറിയതും തനു വന്നു എന്റെ കഴുത്തിലൂടെ രണ്ടുകയ്യും കോർത്ത് കാൽപാതത്തിൽ കയറി എനിക്ക് അഭിമുഖമായി നിന്നു.
"... എന്ത് പറ്റി എന്റെ ചെക്കന്റെ മുഖം ഒക്കെ മാറിയല്ലോ ..."
"... പാവം നമ്മൾ പാതിരാത്രി റിസ്ക് എടുത്ത് മതിലും ചാടി
💬 Comments
View all comments