Chapter Title : തേജാത്മികം 3 [Nishinoya]
സർപ്രൈസ് തന്നപ്പോ നിനക്ക് പ്രിയം അവന്റെ ഒരു ഫോൺ കാൾ ആണെല്ലോ..."
"... അങ്ങനെ ആണോ ഞാൻ പറഞ്ഞതിന്റെ അർത്ഥം. എന്റെ ചെക്കൻ തന്ന സർപ്രൈസ് ഈ ജൻമ്മത്ത് എനിക്ക് ആരും തന്നിട്ടില്ല..." അത് കേട്ടതും എന്റെ മുഖം ഒന്ന് തെളിഞ്ഞു.
"... ഈ കള്ളന് നാണം ഒക്കെ വരോ..." അങ്ങനെ ഓരോന്ന് പറഞ്ഞ് തനു എന്നെ കളിയാക്കാൻ തുടങ്ങി.
"...ഇതാ എന്റെ പിറന്നാൾ സമ്മാനം..." എന്റെ പിന്നിലായി ഒളിപ്പിച്ചു വച്ച വർണകടലാസ്സിൽ പൊതിഞ്ഞ സമ്മാനം അവൾക്ക് നേരെ നീട്ടി.
"... എന്താ ഇത്..." ആകാംഷയോടെ എന്റെ കാലിൽ നിന്നും ഇറങ്ങി എന്റെ കൈയിലെ സമ്മാനപൊതി പൊട്ടിച്ചു നോക്കാൻ തുടങ്ങി.
"...ഇത് ഏട്ടൻ വരച്ചതാണോ..." ഞാൻ പെൻസിൽ ഡ്രോയിങ് ചെയ്ത അവളുടെ ഫ്രെയിം ചെയ്ത ചിത്രം കണ്ട് അവൾ ആകാംഷയോടെ ചോദിച്ചു. അതെന്ന് മൂളിയതും എന്നെ കെട്ടിപിടിച്ച് പിന്നെയും കവിൾ ഒരു ഉമ്മ തന്നു.
"...ഇത് ഇപ്പൊ എവിടെയാ വയ്ക്ക..." റൂമിലെ എല്ലായിടവും നോക്കി അവസാനം അവൾ തന്നെ ഒരു സ്ഥലം കണ്ടെത്തി അവിടെ ഉണ്ടായിരുന്ന ഫോട്ടോ മാറ്റി ഞാൻ കൊടുത്ത ഫോട്ടോ വച്ചു.
"...കൊള്ളാം അല്ലെ..." ഒരു നാലഞ്ചു അടി പിന്നിലേക്ക് വന്ന് ആ ഫോട്ടോ നോക്കി അവൾ ചോദിച്ചു.ഞാൻ തനുവിന്റെ പിന്നിലൂടെ കെട്ടിപിടിച്ച് ചെവിക്ക് പിന്നിലായി ഒരുമ്മ കൊടുത്തു.
"... എന്താ മോനെ ഉദ്ദേശം..." അവളുടെ വയറിലൂടെ കെട്ടിപിടിച്ച എന്റെ കൈയിൽ തഴുകികൊണ്ട് തനു ചോദിച്ചു.
"... അറിയില്ലേ..." അവളോട് കഴുത്തിലൂടെ മൂക്കുരച്ച് ഞാൻ തിരക്കി.
"... അറിയില്ല..." അത് പറഞ്ഞവൾ ആ ശബ്ദം
💬 Comments
View all comments