0%

Chapter Title : തേജാത്മികം 3 [Nishinoya]

Author : Nishinoya Read All Parts 1.6K

വെട്ടാതെ നോക്കി നിൽക്കാണ് തനു. ഞാൻ റോഡിൽ എത്തിയെന്ന് മനസ്സിലാതും പെണ്ണ് ഒരു ഫ്ലയിങ് കിസ്സ് തന്നു. അത് എന്റെ നെഞ്ചിൽ വന്ന് പതിക്കുന്ന പോലൊരു ആക്ഷനും നൽകി കുറച്ചു ദൂരയായി പാത്തുവച്ചിരുന്ന ബൈക്കിന്റെ അടുത്തേക്ക് തിരിച്ചു.

"...ഹെലോ നീ എവിടാ..." രാവിലെ തന്നെ ഉറക്കത്തിൽ ദേവന്റെ കാൾ വന്നു.

"... ഞാൻ വീട്ടിൽ ഉണ്ടടാ..." കിടക്കയിൽ നിന്നും എഴുനേൽക്കാതെ തന്നെ മറുപടി നൽകി.

"...നീ ഇതുവരെ എഴുന്നേറ്റില്ലേ. ഞാൻ നാട്ടിൽ വന്നിട്ടുണ്ട് നീ റെഡി ആയി നിൽക്ക് ഞാൻ ഇപ്പോ എത്തും..."

പിന്നെ ചാടിപിടഞ്ഞെഴുനേറ്റ് കുളിച്ചു ഡ്രെസ്സുമാറി കാപ്പിയും കുടിച്ചു കഴിഞ്ഞപ്പോ വീടിന് മുന്നിൽ ഹോൺ അടി മുഴങ്ങി. പിന്നെ ഷൂവും കുത്തിക്കേറ്റി അമ്മക്ക് ഒരു ബൈയും പറഞ്ഞ് കാറിന്റെ അടുക്കലേക്ക് ഓടി. കാറിൽ കേറി സെന്റർ മിറർ നോക്കുമ്പോഴാ പിന്നിൽ വേറൊരാൾ.

"... ഹാ ഇന്ന് ഇവളും ഉണ്ടോ..."

"... എല്ലാ തവണയും എന്റെ ചേട്ടന്റെകൂടെ നിങ്ങൾക്ക് മാത്രം പോയാൽ മതിയോ..."

"... അമ്പോ രാവിലെ തന്നെ ഇവൾ കലിപ്പിൽ ആണെന്ന് തോന്നുന്നല്ലോ..." ദേവനെ നോക്കി ഞാൻ ചോദിച്ചു.

"... ഇന്നലെ വന്നപ്പോ തൊട്ട് തുടങ്ങിയതാ ഇന്ന് പുറത്ത് കൊണ്ട് പോണം എന്നും പറഞ്ഞ് മനുഷ്യന്റെ സ്വായിര്യം കെടുത്താൻ..."

"...ആരാടാ പട്ടി സ്വയിര്യകേട്..." പറഞ്ഞു തീർന്നതും പിന്നിൽ ഇരുന്നവളുടെ തല മുന്നിൽ ഇരുന്ന ദേവന്റെ തോളിൽ എത്തി.

"... ആആആഹ്.... വിടെടി പട്ടി.... ആഹ് ..." വേദനയിൽ ദേവൻ കൂകി വിളിച്ചു.

"... ദേവു മോളെ വിടെടി. നിന്റെ ചേട്ടൻ പാവം അല്ലെ..."

"...

💬 Comments

View all comments