Chapter Title : തേജാത്മികം 3 [Nishinoya]
തേജസ് ഏട്ടൻ പറഞ്ഞോണ്ട് ഞാൻ വെറുതെ വിട്ടേക്കുന്നു..." ദേവു പിന്നിലേക്ക് മാറി ചിരിച്ചു കാണിച്ചു.
"... കുട്ടിപിശാജ് കൈ കടിച്ചു പറിച്ചെന്ന തോന്നുന്നേ..." കൈ തടവിക്കൊണ്ട് ദേവൻ പറഞ്ഞു.
"... അല്ല എങ്ങോട്ടാ രണ്ടുംകൂടി രാവിലെ തന്നെ എന്നെ കൊണ്ട് പോവുന്നെ..." സീറ്റ് ബെൽറ്റ് ഇട്ടോണ്ട് ഞാൻ ചോദിച്ചു.
"... ഇവൾക്ക് കോളേജ് തുറക്കുകയല്ലേ അപ്പോ അല്ലറ ചില്ലറ ഷോപ്പിംഗ്..."
"... ങേ ഇവൾ കോളേജിൽ ഒക്കെ ആയോ..." അതിന് ദേവു പിന്നെയും ബേഷ ഇളിച്ചു കാട്ടി.
"... ഓ ബുദ്ധി വച്ച് കോളേജിൽ ചേർക്കാൻ ഇനിയും അഞ്ചാറ് കൊല്ലം കഴിയും..." സെന്റർ മിറർ വഴി ദേവൂനെ നോക്കി ദേവൻ പറഞ്ഞു.
"...ദേ ഏട്ടാ മിണ്ടാതിരുന്നില്ലെങ്കിൽ ഒരമ്മയുടെ വയറ്റിൽ പിറന്നതാണെന്നൊന്നും ഞാൻ നോക്കില്ല കേട്ടല്ലോ😡..." ദേവു കലിപ്പ് ആയി.
"...ദേവു ചില്ല്.അല്ല നിന്നെപ്പോലെ ഇവളെയും നാടുകടത്തിയോ..." ഞാൻ തിരക്കി.
"... ആഹ് ബെസ്റ്റ് അച്ഛനെ പറ്റി നിനക്ക് അറിയില്ലേ. പ്രായപൂർത്തിയ പെണ്ണുങ്ങളെ കെട്ടിച്ചു വിടണം എന്തിനാ പഠിപ്പിക്കുന്നത് എന്ന് ചോദിച്ച മുതല എന്റെ അച്ഛൻ. കോളേജിൽ പോയാൽ പെൺകുട്ടികൾ വഴിതെറ്റി പോവും എന്ന അച്ഛന്റെ വാദം..."
"... പിന്നെങ്ങനെ കോളേജിൽ ചേർന്ന്..."ഞാൻ എന്റെ സംശയം ചോദിച്ചു.
"...+2 ഇവൾക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു. അച്ഛൻ അറിയാതെ കോളേജിലേക്ക് അപ്ലിക്കേഷൻ അയച്ചു അഡ്മിഷൻ കിട്ടിയപ്പോഴാ അച്ഛനോട് പറഞ്ഞെ. പുള്ളി ആണെങ്കിൽ അമ്പിനും വില്ലിനും അടുക്കുന്നില്ല അവസാനം ഇവളുടെ മുഴുവൻ ഉത്തരവാദിതോം ഞാൻ നോക്കിക്കോളാം എന്ന ഉറപ്പില ഇവളെ പഠിക്കാൻ വിടുന്നെ. നന്ദി വേണമെടി നന്ദി..." ഡ്രൈവിങ്ങിനിടക്ക് പിന്നിലേക്ക് നോക്കി
💬 Comments
View all comments