Chapter Title : തേജാത്മികം 3 [Nishinoya]
ദേവൂന് താകീത് നൽകി.
"...അങ്ങയോട് ഈ ഉള്ളവൾ എന്നും കടപ്പെട്ടിരിക്കുന്നു വത്സ..." ദേവു തൊഴുതു വണങ്ങി അത് കണ്ടപ്പോ എനിക്ക് ചിരി പൊട്ടി.
ഇപ്പൊ ഏകദേശം ആളെ പിടി കിട്ടികാണുമല്ലോ. ഇതാണ് നമ്മുടെ ദേവന്റെ അനിയത്തി ഞങ്ങളുടെ ദേവു. ആദ്യം പോയി പുതിയ ബുക്കും ബാഗും ഒക്കെ വാങ്ങി ശേഷം നേരെ അവൾക്ക് ഡ്രസ്സ് എടുക്കാൻ കേറി.
"... എടാ നീ വരുന്നില്ലേ..." കാർ പാർക്ക് ചെയ്ത് ഇറങ്ങിയപ്പോ ആരെയോ കാൾ ചെയ്യുന്ന ദേവനെ നോക്കി ഞാൻ ചോദിച്ചു.
"...ഞാൻ ഇല്ലടാ നീ അവൾക്ക് ഒപ്പം പോയിട്ട് വാ..."
"... അല്ലെങ്കിലും ചേട്ടൻ ഇങ്ങനെയാ ഡ്രസ്സ് എടുക്കാൻ മാത്രം എന്റെ ഒപ്പം വരില്ലാ. ചേട്ടൻ വാ..." എന്റെ കൈയിൽ തൂങ്ങി ദേവു പറഞ്ഞു.
"... എന്താടാ നീ വരാത്തെ..."
"... അത് കുറച്ചു കഴിയുമ്പോൾ നിനക്ക് മനസിലായിക്കോളും..." എന്താ സംഭവം എന്ന് അറിയാതെ തല പുകഞ്ഞു നിന്ന എന്നെയും കൂട്ടി ദേവു ആ വലിയ തുണി കടയിലേക്ക് നീങ്ങി. ചെന്ന ഉടനെ അവിടെ അടുക്കി വച്ചിരുന്ന തുണിയെല്ലാം സെയിൽസ് ഗേളിനെ കൊണ്ട് എടുപ്പിച്ച് വിരിച്ചിട്ടു.
"... ഇതൊന്നും പോരാ വാ ചേട്ട നമുക്ക് അടുത്ത സെക്ഷനിലേക്ക് പോവാം..." ഇനി ഇതെല്ലാം ആ പാവം കൊച്ച് എടുത്ത് വയ്ക്കണോലോ എന്ന് ആലോചിച്ചപ്പോ എനിക്ക് വല്ലാത്ത വിഷമം തോന്നി.
"... ഏട്ടാ ഇത് എങ്ങനെ ഉണ്ട്..." ഒന്നു രണ്ട് ഡ്രസ്സ് അവൾ സ്വയം ദേഹത്ത് എടുത്ത് വെച്ച് എന്നോട് അഭിപ്രായങ്ങൾ ചോദിച്ചു. സത്യം പറഞ്ഞാൽ മാടംപള്ളിയിലെ ചിത്തരോഗിയെ ഞാൻ ദേവുവിൽ
💬 Comments
View all comments